'കോഹ്‍ലി... ആർസിബി വിട്ട് മറ്റൊരു ടീമിൽ പോയി കിരീടം നേടു'

പ്രതികരണവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സന്‍
വിരാട് കോഹ്ലി
വിരാട് കോഹ്ലിട്വിറ്റര്‍

അഹമ്മദാബാദ്: റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിൽ നിന്നു മാറി മറ്റേതെങ്കിലും ഐപിഎൽ ടീമിൽ കളിച്ച് വിരാട് കോഹ്‍ലി കിരീടം സ്വന്തമാക്കണമെന്നു ഇം​ഗ്ലണ്ട് മുൻ ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൻ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനോടു പരാജയപ്പെട്ട് റോയൽ‌ ചലഞ്ചേഴ്സ് ബം​ഗളൂരുവിന്റെ സ്വപ്ന കുതിപ്പ് അവസാനിച്ചതിനു പിന്നാലെയാണ് പീറ്റേഴ്സന്റെ പ്രതികരണം.

'ട്രോഫി നേടാൻ സഹായിക്കുന്ന ഒരു ടീമിലേക്ക് കോഹ്‍ലി മാറണം. അദ്ദേഹം ഒരു കിരീടം അർഹിക്കുന്നു. ഞാൻ ഇക്കാര്യം ഇതിനു മുൻപും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ആവർത്തിക്കുന്നു. കായിക ലോകത്ത് ഇതിഹാസങ്ങൾ നേട്ടങ്ങൾക്കായി മറ്റിടങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്.'

'ഐപിഎൽ ജയിക്കാൻ കോഹ്‍ലി കഠിനമായി ശ്രമിക്കുന്നുണ്ട്. അദ്ദേഹം ഈ സീസണിലും റൺ വേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ് വിജയിച്ചു. പക്ഷേ ഫ്രാഞ്ചൈസി തോറ്റു. ടീമിനു കോഹ്‍ലിയിലൂടെ ലഭിക്കുന്ന വാണിജ്യ മൂലം എനിക്കു മനസിലാകും.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'കോഹ്‍ലി ‍ഡൽഹി ക്യാപിറ്റൽസിൽ ചേരണം. അവരും ഐപിഎൽ ജയിച്ചിട്ടില്ല. എന്നാൽ കൂടുതൽ സാധ്യതകൾ കോഹ്‍ലിക്ക് അവിടെ കിട്ടും. ഡൽഹിയാണ് അദ്ദേഹത്തിനു പറ്റിയ ഇടം. അദ്ദേഹത്തിന്റെ കുടുംബം ഡൽഹിയിലുണ്ട്. അങ്ങോട്ടു തിരിച്ചു പോകുന്നതിൽ എന്താണ് കുഴപ്പം'- പീറ്റേഴ്സൻ വ്യക്തമാക്കി.

2008ലെ പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബി താരമാണ് കോഹ്ലി. ഇന്നുവരെ ടീം കിരീടം നേടിയിട്ടില്ല. മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും എല്ലായ്പ്പോഴും രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിയടഞ്ഞു.

ഈ സീസണിൽ 15 കളിയിൽ നിന്നു 741 റൺസുമായി റൺ വേട്ടയിൽ കോഹ്‍ലിയാണ് മുന്നിൽ. ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറികളും താരം നേടി.

വിരാട് കോഹ്ലി
ജയിച്ചാല്‍ ഷെയ്ന്‍ വോണിനെ മറികടക്കും! സഞ്ജുവിനെ കാത്ത് റെക്കോര്‍ഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com