മുന്നില്‍ ലോകകപ്പ്; ആദ്യ ടി20യില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി വിന്‍ഡീസ്

ഓപ്പണര്‍ ബ്രണ്ടന്‍ കിങ് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി
West Indies beat South Africa
ബ്രണ്ടന്‍ കിങ്ട്വിറ്റര്‍

കിങ്സ്റ്റന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനു ജയം. സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനു മുന്നോടിയായാണ് വിന്‍ഡീസ് പരമ്പര കളിക്കുന്നത്. മത്സരത്തില്‍ 28 റണ്‍സിനാണ് വിന്‍ഡീസ് ജയം പിടിച്ചത്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 19.5 ഓവറില്‍ 147 റണ്‍സില്‍ അവസാനിപ്പിച്ചാണ് വെസ്റ്റ് ഇന്‍ഡീസ് ജയം സ്വന്തമാക്കിയത്.

ഓപ്പണര്‍ ബ്രണ്ടന്‍ കിങ് (79) നേടിയ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് വിന്‍ഡീസ് മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. താരം ആറ് വീതം സിക്‌സും ഫോറും തൂക്കി. കെയ്ല്‍ മെയേഴ്‌സ് (25 പന്തില്‍ 34), റോസ്റ്റന്‍ ചെയ്‌സ് (പുറത്താകാതെ 30 പന്തില്‍ 32) എന്നിവരും തിളങ്ങി. മെയേഴ്‌സ് മൂന്ന് സിക്‌സും ഒരു ഫോറും അടിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കക്കായി ഒട്‌നില്‍ ബാര്‍ട്മന്‍, ആന്‍ഡില്‍ ഫെലുക്വായോ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജെറാര്‍ഡ് കോറ്റ്‌സി ഒരു വിക്കറ്റെടുത്തു.

വിജയം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കക്കായി റീസ ഹെന്‍ഡ്രിക്‌സ് ആറ് വീതം സിക്‌സും ഫോറും സഹിതം 51 പന്തില്‍ 87 റണ്‍സുമായി തിളങ്ങി. എന്നാല്‍ മറ്റൊരാളും പിന്തുണച്ചില്ല. മാത്യു ബ്രിറ്റ്‌സ്‌കെ (19), ക്യാപ്റ്റന്‍ റസി വാന്‍ ഡെര്‍ ഡുസന്‍ (17) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

വിന്‍ഡീസിനായി മാത്യു ഫോര്‍ഡ്, ഗുഡാകേഷ് മോട്ടി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. റോസ്റ്റന്‍ ചെയ്‌സ്, ഷമര്‍ ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

West Indies beat South Africa
'ഇറക്കുമതിയില്ല, പരിശീലകന്‍ ഇന്ത്യക്കാരന്‍ തന്നെ'- സൂചന നല്‍കി ജയ്ഷാ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com