മഴ കളിച്ചാല്‍ ആരെത്തും? നെഞ്ചിടിപ്പ് സഞ്ജുവിനും സംഘത്തിനും

മഴ കളി തടസപ്പെടുത്തിയാല്‍ റിസര്‍വ് ദിനത്തില്‍ മത്സരം
Which Team Will Enter Final
കമ്മിന്‍സ്, സഞ്ജുട്വിറ്റര്‍

ചെന്നൈ: ഐപിഎല്‍ ക്വാളിഫയര്‍ രണ്ടില്‍ ഇന്ന് നിര്‍ണായക പോരാട്ടം നടക്കാനിരിക്കെ മഴ ഭീഷണിയും. രാജസ്ഥാന്‍ റോയല്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടമാണ് നടക്കാനിരിക്കുന്നത്. മത്സരം നടക്കുന്ന ചെന്നൈയില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ജയിക്കുന്ന ടീം ഫൈനലുറപ്പിക്കും. മഴയെ തുടര്‍ന്നു കളി തടസപ്പെട്ടാല്‍ ആരാകും ഫൈനലിലേക്ക് കടക്കുക?

റിസര്‍വ് ഡേ ക്വാളിഫയര്‍ രണ്ടിനു ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പരമാവധി റിസര്‍വ് ദിനത്തിലെ കളി ഒഴിവാക്കാന്‍ ബിസിസിഐ ശ്രമിക്കും. ഇന്ന് മഴയെ തുടര്‍ന്നു മത്സരം വൈകിയാലും നിശ്ചിത സമയത്തിനു പുറമെ രണ്ട് മണിക്കൂറിനുള്ളില്‍ മത്സരം നടത്താനുള്ള സാധ്യത നിര്‍ത്തും. അപ്പോഴും ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ലെങ്കില്‍ മാത്രമായിരിക്കും റിസര്‍വ് ദിനത്തെ ആശ്രയിക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റിസര്‍വ് ദിനത്തിലും മഴ കളിച്ചാല്‍ ലീഗ് ഘട്ടത്തില്‍ രണ്ട് ടീമുകളുടേയും പ്രകടനമായിരിക്കും നിര്‍ണായകം. രണ്ട് ടീമുകള്‍ക്കും 14 കളിയില്‍ നിന്നു 17 പോയിന്റുകളാണ്. എന്നാല്‍ നെറ്റ് റണ്‍ റേറ്റില്‍ ഹൈദരാബാദാണ് മുന്നില്‍ നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തോടെ പ്ലേ ഓഫിലേക്ക് കടന്നതിനാല്‍ സ്വാഭാവികമായി ഹൈദരാബാദ് ഫൈനല്‍ കളിക്കും. രാജസ്ഥാന്‍ പുറത്താകുകയും ചെയ്യും.

Which Team Will Enter Final
മുന്നില്‍ ലോകകപ്പ്; ആദ്യ ടി20യില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി വിന്‍ഡീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com