'കമ്മിന്‍സിന്‍റെ ആ തന്ത്രം ഞങ്ങളെ വീഴ്ത്തി'- തോല്‍വിയുടെ കാരണം നിരത്തി സഞ്ജു

ഷഹബാസ് അഹമ്മദ്- അഭിഷേക് ശര്‍മ ദ്വയത്തെ ഇറക്കിയുള്ള കമ്മിന്‍സിന്റെ നീക്കം കളിയില്‍ നിര്‍ണായകമായി
skipper Sanju Samson pinpoints
സഞ്ജു സാംസണ്‍പിടിഐ

ചെന്നൈ: ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു തോറ്റ് ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ തോല്‍വിയുടെ കാരണം നിരത്തി രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി നായകന്‍ സഞ്ജു സാംസണ്‍. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ ഇറക്കിയുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ തന്ത്രമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ കണക്കു കൂട്ടല്‍ തെറ്റിച്ചതെന്നു മലയാളി താരവും ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍.

സീസണിലുടനീളം പേസ് കരുത്തിലാണ് ഹൈദരാബാദ് മുന്നേറിയതെങ്കില്‍ ചെന്നൈയിലെ ചെപ്പോക്കില്‍ ഷഹബാസ് അഹമ്മദ്- അഭിഷേക് ശര്‍മ ദ്വയത്തെ ഇറക്കിയുള്ള കമ്മിന്‍സിന്റെ നീക്കം കളിയില്‍ നിര്‍ണായകമായി. ഇക്കാര്യമാണ് സഞ്ജു രാജസ്ഥാന്റെ തോല്‍വിക്ക് മുഖ്യ കാരണമായി നിരത്തുന്നത്.

'ഒന്നാം ഇന്നിങ്‌സില്‍ ഞങ്ങള്‍ മികച്ച രീതിയില്‍ തന്നെ പന്തെറിഞ്ഞു. എന്നാല്‍ മധ്യ ഓവറുകളില്‍ അവര്‍ ഇറക്കിയ സ്പിന്നിനെ നേരിടാന്‍ അധികം ഓപ്ഷനുകള്‍ ഞങ്ങള്‍ക്കില്ലാതെ പോയി. അതാണ് ഞങ്ങളുടെ തോല്‍വിക്ക് വഴി വച്ചത്.'

'രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റില്‍ വ്യത്യാസങ്ങള്‍ വന്നു. അക്കാര്യം വിലയിരുത്തുന്നതില്‍ ഞങ്ങള്‍ക്ക് വീഴ്ച സംഭവിച്ചു. രണ്ടാം ഇന്നിങ്‌സില്‍ പന്ത് നന്നായി ടേണ്‍ ചെയ്യുന്നുണ്ടായിരുന്നു. അത് ഹൈദരാബാദ് ശരിക്കും മുതലാക്കുകയും ചെയ്തു. വലം കൈയന്‍ ബാറ്റര്‍മാര്‍ക്കെതിരെ ഹൈദരാബാദ് സ്പിന്നര്‍മാര്‍ മികവോടെ പന്തെറിഞ്ഞു. ആ ഘട്ടത്തിലാണ് കളി ഞങ്ങളുടെ കൈയില്‍ നിന്നു പോയത്'- സഞ്ജു മത്സര ശേഷം വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഷഹബാസ്- അഭിഷേക് സഖ്യം എട്ടോവര്‍ പന്തെറിഞ്ഞു. അഞ്ച് വിക്കറ്റുകളാണ് സ്പിന്‍ ദ്വയം സ്വന്തമാക്കിയത്. രണ്ട് പേരും ചേര്‍ന്നു വിട്ടുകൊടുത്തത് 47 റണ്‍സ് മാത്രം.

ഒന്നാം ഇന്നിങ്‌സില്‍ രാജസ്ഥാന്‍ സ്പിന്നര്‍മാര്‍ക്ക് അധികം നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ല. എന്നാല്‍ രണ്ടാം ഇന്നിങ്‌സ് ആയപ്പോഴേക്കും പിച്ച് സ്പിന്നിനെ കയയച്ച് സഹായിച്ചു. ഷഹബാസ് മൂന്ന് വിക്കറ്റും അഭിഷേക് രണ്ട് വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ആദ്യം ബൗള്‍ ചെയ്യാനുള്ള രാജസ്ഥാന്റെ തീരുമാനം പാളിപ്പോയി. ബൗളര്‍മാര്‍ വെടിക്കെട്ട് ബാറ്റര്‍മാരായ ഹൈദരാബാദ് താരങ്ങളെ പിടിച്ചു നിര്‍ത്തുന്നതില്‍ നിര്‍ണായകമായി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ പിച്ചിന്റെ ആനുകൂല്യം എസ്ആര്‍എച്ചിനു മുന്‍തൂക്കം നല്‍കി.

skipper Sanju Samson pinpoints
പൊരുതാന്‍ പോലും നില്‍ക്കാതെ രാജസ്ഥാന്‍; കൊല്‍ക്കത്ത- ഹൈദരാബാദ് ഫൈനല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com