വിസ്മയം, ആവേശം! മനുഷ്യ വംശത്തിന്റെ 'ബ്യൂട്ടിഫുൾ ​ഗെയിം'- ഇന്ന് ലോക ഫുട്ബോൾ ദിനം

ഐക്യരാഷ്ട്ര സഭ മെയ് 25 ലോക ഫുട്ബോൾ ദിനമായി ആഘോഷിക്കാനുള്ള പ്രമേയം പാസാക്കി
World Football Day
പ്രതീകാത്മകംട്വിറ്റര്‍

സൂറിച്ച്: ഇന്ന് ലോക ഫുട്ബോൾ ദിനം. ഫുട്ബോളിൽ എല്ലാ മേഖലയിലേയും ടീമുകളെ ഉൾക്കൊണ്ടു ആദ്യ അന്താരാഷ്ട്ര ടൂർണമെന്റ് നടന്നതിന്റെ നൂറാം വാർഷിക ദിനമാണ് ഇന്ന്. ഈ ദിവസം ലോക ഫുട്ബോൾ ദിനമായി ആഘോഷിക്കാൻ യുഎന്നാണ് തീരുമാനിച്ചത്.

ലോക ജനതയെ കാലങ്ങളായി ആവേശത്തിലാക്കുന്ന, വിസ്മയിപ്പിക്കുന്ന ബ്യൂട്ടിഫുൾ ​ഗെയിം എന്നാണ് ഫുട്ബോളിന്റെ വിശേഷണം. ലോകത്ത് എല്ലായിടത്തും ഒറ്റ ഭാഷയാണ് ഫുട്ബോളിന്. പ്രായ, ലിം​ഗ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാത്ത ഒറ്റ വികാരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ മാസം ഏഴിനാണ് ഐക്യരാഷ്ട്ര സഭ മെയ് 25 ലോക ഫുട്ബോൾ ദിനമായി ആഘോഷിക്കാനുള്ള പ്രമേയം പാസാക്കിയത്. പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ ആഘോഷമാണ് ഇന്ന്.

1924ലെ പാരിസ് ഒളിംപിക്സിലാണ് ലോകത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ള ഫുട്ബോൾ ടീമുകൾ ആദ്യമായി ഒരു ടൂർണമെന്റിൽ മത്സരിച്ചത്. മെയ് 25നായിരുന്നു ഈ പോരാട്ടം. 1924 ജൂൺ 9നായിരുന്നു ഫൈനൽ. സ്വിറ്റ്സർലൻഡിനെ വീഴ്ത്തി ഉറു​ഗ്വെ ജേതാക്കളായി.

World Football Day
പൊരുതാന്‍ പോലും നില്‍ക്കാതെ രാജസ്ഥാന്‍; കൊല്‍ക്കത്ത- ഹൈദരാബാദ് ഫൈനല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com