'ആ നീക്കം അത്ഭുതപ്പെടുത്തി'; തോല്‍വിയില്‍ സഞ്ജുവിന് വിമര്‍ശനം

ജുറെലിന് മുമ്പ് ഷിമ്രോണ്‍ ഹെറ്റ്‌മെയറെ ബാറ്റിംഗിന് അയക്കാതിരുന്നതാണ് സഞ്ജുവിന് പറ്റിയ മണ്ടത്തരമെന്നും ടോം മൂഡി പറഞ്ഞു
Tom Moody in RRs IPL Qualifier 2 loss
'ആ നീക്കം അത്ഭുതപ്പെടുത്തി'; തോല്‍വിയില്‍ സഞ്ജുവിന് വിമര്‍ശനം പിടിഐ

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ രണ്ടാം ക്വിളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോല്‍വി വഴങ്ങിയതില്‍ നായകന്‍ സഞ്ജു സാംസണെ കുറ്റപ്പെടുത്തി മുന്‍ ഹൈരാബാദ് പരിശീലകന്‍ ടോം മൂഡി. സണ്‍റൈസേഴ്‌സിന് കളി അനുകൂലമാക്കിയത് സഞ്ജുവിന്റെ വലിയ പിഴവാണെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും പറഞ്ഞു.

ഷിമ്രോണ്‍ ഹെറ്റ്മയറെ ജുറെലിനും അശ്വിനും ശേഷം ഏഴാം നമ്പറില്‍ ഇറക്കിയത് തെറ്റായ തീരുമാനം ആയിരുന്നു ടോം മൂഡി പറഞ്ഞു. ജുറെലിന് മുമ്പ് ഷിമ്രോണ്‍ ഹെറ്റ്‌മെയറെ ബാറ്റിങ്ങിന് അയക്കാതിരുന്നതാണ് സഞ്ജുവിന് പറ്റിയ മണ്ടത്തരമെന്നും ടോം മൂഡി പറഞ്ഞു.

രണ്ട് ഇടം കൈയന്‍ സ്പിന്നര്‍മാര്‍ രാജസ്ഥാനെ വരിഞ്ഞുമുറുക്കുമ്പോള്‍ ഇടം കൈയനായ ഹെറ്റ്‌മെയര്‍ക്ക് അത് പ്രതിരോധിക്കാനാവുമായിരുന്നു. അവിടെയാണ് രാജ്‌സഥാന് മത്സരം കൈവിട്ടത്. ഹെറ്റ്‌മെയര്‍ ഇടം കൈയന്‍ സ്പിന്നറുടെ പന്തിലാണ് പുറത്തായതെന്ന് ആളുകള്‍ പറയും. പക്ഷെ അപ്പോഴേക്കും രാജസ്ഥാന്‍ കളി കൈവിട്ടിരുന്നു. ഹെറ്റ്‌മെയര്‍ പുറത്തായത് ഒരു മികച്ച പന്തിലായിരുന്നുവെന്നും ടോം മൂഡി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Tom Moody in RRs IPL Qualifier 2 loss
ടി20 ലോകകപ്പ്; രോഹിതും കോഹ്‌ലിയും ഉള്‍പ്പെടെ ആദ്യ സംഘം ഇന്ന് ന്യൂയോര്‍ക്കിലേക്ക്

''ഇത്രയും വൈകി ഹെറ്റ്മയറിനെ ടീമിലെത്തിക്കാനുള്ള തീരുമാനം അത്ഭുതപ്പെടുത്തി. രണ്ട് ഇടങ്കയ്യന്‍ സ്പിന്നര്‍മാര്‍ ഉണ്ടായിരുന്നതിനാല്‍ ഹെറ്റ്മയറിനെ നേരത്തെ ഇറക്കേണ്ടിയിരുന്നു. ഒരു ഇടങ്കയ്യന്‍ ബാറ്റര്‍ നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ കളി തിരിച്ചുപിടിക്കാന്‍ രാജസ്ഥാന് കഴിയുമായിരുന്നുവെന്നുവെന്ന്'' സെവാഗ് ക്രിക് ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com