കൗണ്ടിയില്‍ വീണ്ടും സെഞ്ച്വറി; ഇംഗ്ലീഷ് മണ്ണില്‍ പൂജാര തിളങ്ങുന്നു (വീഡിയോ)

മിഡില്‍സെക്സിനെതിരെ സസെക്സിനായി 129 റണ്‍സ്
Pujara Shines  County
ചേതേശ്വര്‍ പൂജാരസസെക്സിന്‍റെ ഔദ്യോഗിക പേജില്‍ നിന്ന്

ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും സെഞ്ച്വറി തിളക്കവുമായി ഇന്ത്യന്‍ ക്ലാസിക്ക് ടെസ്റ്റ് ബാറ്റര്‍ ചേതേശ്വര്‍ പൂജാര. മിഡില്‍സെക്‌സിനെതിരായ പോരാട്ടത്തില്‍ സസെക്‌സിനായി താരം 129 റണ്‍സ് നേടി. സസെക്‌സിനായി പൂജാര നേടുന്ന പത്താം സെഞ്ച്വറിയാണിത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 65ാം ശതകവും.

പൂജാരയ്‌ക്കൊപ്പം ക്യാപ്റ്റന്‍ ജോണ്‍ സിംപ്‌സനും സെഞ്ച്വറി നേടി. താരം 167 റണ്‍സെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൂജാര 15 ഫോറുകളും സിംപ്‌സന്‍ 16 ഫോറുകളും നേടി. ഇരുവരുടേയും കരുത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ സസെക്‌സ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 554 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

പൂജാര സിംപ്‌സന്‍ സഖ്യം 223 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ചേര്‍ത്തത്. മറുപടി തുടങ്ങിയ മിഡില്‍സെക്‌സ് രണ്ടാം ദിനത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയിലാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

Pujara Shines  County
'നമ്മുടെ ചാമ്പ്യന്‍ പോരാളികള്‍'- ഓർമയില്ലേ ചെപ്പോക്കിലെ മൻവീന്ദർ ബിസ്ലയെ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com