ജര്‍മന്‍ കപ്പും, ഡൊമസ്റ്റിക്ക് ഡബിളടിച്ച് 'വിന്നര്‍കൂസന്‍റെ ഷാബി ബോള്‍!'

ബുണ്ടസ് ലീഗ കിരീടത്തിനു പിന്നാലെ ജര്‍മന്‍ കപ്പും സ്വന്തമാക്കി ബയര്‍ ലെവര്‍കൂസന്‍, ജര്‍മന്‍ മണ്ണില്‍ അപരാജിതര്‍
Bayer Leverkusen clinch German Cup
ബയര്‍ ലെവര്‍കൂസന്‍ട്വിറ്റര്‍

മ്യൂണിക്ക്: ജര്‍മന്‍ കപ്പില്‍ മുത്തമിട്ട് സീസണില്‍ ഡൊമസ്റ്റിക്ക് ഡബിള്‍ സ്വന്തമാക്കി ബയര്‍ ലെവര്‍കൂസന്‍. ബുണ്ടസ് ലീഗയില്‍ ചരിത്രമെഴുതിയതിനു പിന്നാലെയാണ്‍ ജര്‍മന്‍ മണ്ണില്‍ തോല്‍വിയറിയാതെയുള്ള ഇരട്ട കിരീട നേട്ടം. ഫൈനലില്‍ എഫ്സി കോളനെ മറുപടിയില്ലാത്ത ഒറ്റ ഗോളിനു വീഴ്ത്തിയാണ് ഷാബി അലോണ്‍സോയും സംഘവും പുതിയ അധ്യായം തുറന്നത്.

യൂറോപ്പ ലീഗ് ഫൈനലില്‍ അറ്റ്‌ലാന്റയോടേറ്റ തോല്‍വി മാത്രമാണ് സീസണില്‍ അവര്‍ക്ക് നിരാശ സമ്മാനിച്ചത്. ട്രിപ്പിള്‍ കിരീമില്ലെങ്കിലും ജര്‍മനിയില്‍ അവര്‍ അപരാജിതരാണ്. 51 മത്സരങ്ങളില്‍ തോല്‍വി അറിയാതെയുള്ള മുന്നേറ്റത്തിനാണ് അറ്റ്‌ലാന്റ വിരാമമിട്ടത്.

ലെവര്‍കൂസന്റെ രണ്ടാം ജര്‍മന്‍ കപ്പ് കിരീടമാണിത്. നേരത്തെ 1993ലാണ് അവര്‍ ആദ്യമായി കിരീടം സ്വന്തമാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോളനെതിരായ പോരാട്ടത്തില്‍ ഗ്രാനിത് ഷാക്കയുടെ ഗോളാണ് ഗതി നിര്‍ണയിച്ചത്. കടുത്ത വെല്ലുവിളിയാണ് ലെവര്‍കൂസന്‍ നേരിട്ടത്. ഷാക്കയുടെ ഗോള്‍ 16ാം മിനിറ്റിലാണ് വന്നത്. താരത്തിന്റെ ലോങ് റെയ്ഞ്ചറാണ് വല തുളച്ചത്.

ആദ്യ പകുതിക്ക് തൊട്ടു മുന്‍പ് തന്നെ ലെവര്‍കൂസന് ഒരു താരത്തെ നഷ്ടമായി പത്ത് പേരുമായി തുടരേണ്ടി വന്നു. ഒഡിലോണ്‍ കോസോനൗ രണ്ടാം മഞ്ഞ കണ്ട് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തു പോയത് അവര്‍ക്ക് അതിജീവിക്കേണ്ടി വന്നു. അതു സമര്‍ഥമായി തന്നെ കളത്തില്‍ നടപ്പിലാക്കാന്‍ ലെവര്‍കൂസനും ഷാബിയുടെ തന്ത്രത്തിനും കഴിഞ്ഞത് കിരീട നേട്ടത്തില്‍ നിര്‍ണായകമായി.

Bayer Leverkusen clinch German Cup
പുതു വഴി തേടി ബയേണ്‍ മ്യൂണിക്ക്; ആ 'ഹോട്ട്' സീറ്റില്‍ ഇനി വിന്‍സന്റ് കോംപനി!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com