'നമ്മുടെ ചാമ്പ്യന്‍ പോരാളികള്‍'- ഓർമയില്ലേ ചെപ്പോക്കിലെ മൻവീന്ദർ ബിസ്ലയെ?

2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു കന്നി ഐപിഎല്‍ കിരീടം സമ്മാനിച്ച ബാറ്റിങ് മികവ്
ബിസ്ലയും ഗംഭീറും
ബിസ്ലയും ഗംഭീറുംട്വിറ്റര്‍

ചെന്നൈ: 2012ലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ ആദ്യ ഐപിഎല്‍ കിരീടം സ്വന്തമാക്കുന്നത്. അന്ന് നായകനായിരുന്നു ഗൗതം ഗംഭീര്‍. ഗംഭീറിനൊപ്പം കന്നി കിരീട നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മന്‍വീന്ദര്‍ ബിസ്ല ഗംഭീറിനെ കാണാനെത്തി.

2012ലെ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തിയാണ് കൊല്‍ക്കത്ത കിരീടം നേടിയത്. ചെന്നൈ ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയ ലക്ഷ്യം കൊല്‍ക്കത്ത അനായാസം സ്വന്തമാക്കിയത് ബിസ്ലയുടെ കിടയറ്റ ഇന്നിങ്‌സിന്റെ ബലത്തിലായിരുന്നു. താരം 48 പന്തില്‍ 89 റണ്‍സാണ് അന്നു കണ്ടെത്തിയത്. അഞ്ച് സിക്‌സും എട്ട് ഫോറുമാണ് താരം അടിച്ചെടുത്തത്.

ഗൗതം ഗംഭീറിനെ തുടക്കത്തില്‍ തന്നെ നഷ്ടമായി കൊല്‍ക്കത്ത സമ്മര്‍ദ്ദത്തില്‍ നില്‍ക്കെയാണ് ബിസ്ല രക്ഷകനായത്. അഞ്ച് വിക്കറ്റ് വിജയം ചെന്നൈയിലെ ചെപ്പോക്കില്‍ നേടിയാണ് കൊല്‍ക്കത്ത ബിസ്ല കരുത്തില്‍ ആദ്യമായി കിരീടം ഉയര്‍ത്തിയത്. എന്നാല്‍ പിന്നീട് കാര്യമായ നേട്ടങ്ങള്‍ ക്രിക്കറ്റ് കരിയറില്‍ ബിസ്ലയ്ക്കുണ്ടായില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗംഭീറുമൊത്തുള്ള ബിസ്ലയുടെ വീണ്ടുമുള്ള കണ്ടുമുട്ടല്‍ കൊല്‍ക്കത്ത തങ്ങളുടെ എക്‌സ് പേജില്‍ ചിത്രങ്ങള്‍ സഹിതം പങ്കിട്ടു. 'നമ്മുടെ ചാമ്പ്യന്‍ പോരാളികളുടെ പുനഃസമാഗമം'- എന്ന കുറിപ്പോടെയാണ് ടീം ചിത്രം പങ്കിട്ടത്.

ഇന്ന് കൊല്‍ക്കത്ത മൂന്നാം കിരീടത്തിനായി ആദ്യ കിരീടം സ്വന്തമാക്കിയ അതേ മണ്ണില്‍ ഇറങ്ങാനൊരുങ്ങുമ്പോഴാണ് ബിസ്ലയുടെ വരവ്. ഗംഭീര്‍ ഇന്ന് കൊല്‍ക്കത്തയുടെ മെന്ററാണ്. താരത്തിന്റെ തിരിച്ചു വരവിന്റെ റിസള്‍ട്ടാണ് കൊല്‍ക്കത്തയുടെ ഇത്തവണത്തെ ആധികാരിക മുന്നേറ്റത്തിന്റെ പിന്നില്‍.

2016ല്‍ രണ്ടാം കിരീടം സമ്മാനിച്ച് പടിയിറങ്ങി ഗംഭീര്‍ പോയതിനു ശേഷം കൊല്‍ക്കത്തയ്ക്ക് പിന്നീടുള്ള സീസണുകള്‍ വലിയ നേട്ടങ്ങളൊന്നുമുണ്ടായില്ല. ഈ സീസണില്‍ ഗംഭീറിനെ മെന്ററായി എത്തിച്ച് കൊല്‍ക്കത്ത വന്‍ മുന്നേറ്റമാണ് നടത്തുന്നത്. മൂന്നാം കിരീടത്തിനും ഗംഭീര്‍ കാരണക്കാരനാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ നോക്കുന്നത്.

ബിസ്ലയും ഗംഭീറും
ലോകകപ്പും ഐപിഎല്ലും! കമ്മിന്‍സ് എത്തുമോ ധോനിയുടെ റെക്കോര്‍ഡില്‍?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com