കലാശപ്പോരില്‍ ഹൈദരാബാദിന് കാലിടറി; ബാറ്റിങ് തകര്‍ച്ച, കൊല്‍ക്കത്തയ്ക്ക് 114 റണ്‍സ് വിജയലക്ഷ്യം

19 പന്തില്‍ 24 റണ്‍സ് എടുത്ത പാറ്റ് കമ്മിന്‍സാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍
ipl 2024 Kolkata Knight Riders vs Sunrisers Hyderabad
കലാശപ്പോരില്‍ ഹൈദരാബാദിന് കാലിടറി; ബാറ്റിങ് തകര്‍ച്ച, കൊല്‍ക്കത്തയക്ക് 114 റണ്‍സ് വിജയലക്ഷ്യം ഫെയ്‌സ്ബുക്ക്

ചെന്നൈ: ഐപിഎല്ലില്‍ കലാശപ്പോരില്‍ സണ്‍റൈസേഴസ് ഹൈദരാബാദിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത ബൗളര്‍മാര്‍. 18.3 ഓവറില്‍ 113 റണ്‍സില്‍ ഹൈദരാബാദ് പുറത്തായി. 19 പന്തില്‍ 24 റണ്‍സ് എടുത്ത പാറ്റ് കമ്മിന്‍സാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്കായി റസ്സല്‍ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നവിര്‍ രണ്ട് വിക്കറ്റെടുത്തും തിളങ്ങി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദിന് തുടക്കം മുതല്‍ അടിപതറുന്ന കാഴ്ചയാണ് കണ്ടത്. പവര്‍ പ്ലേയില്‍ തന്നെ ഹൈദരാബാദിന്റെ മൂന്നു വിക്കറ്റുകള്‍ കൊല്‍ക്കത്ത പേസര്‍മാര്‍ വീഴ്ത്തിയിരുന്നു. അഭിഷേക് ശര്‍മ (അഞ്ച് പന്തില്‍ രണ്ട്), ട്രാവിസ് ഹെഡ് (0), രാഹുല്‍ ത്രിപാഠി (13 പന്തില്‍ ഒന്‍പത്) എന്നിവരാണു പുറത്തായത്.

4.2 ഓവറില്‍ 21 റണ്‍സെടുക്കുന്നതിനിടെയാണ് ഹൈദരാബാദിന്റെ മുന്ന് മുന്‍നിര വിക്കറ്റുകള്‍ വീണത്. മിച്ചല്‍ സറ്റാര്‍ക്ക് രണ്ടും വിഭവ് അറോറ ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്. ഹൈദരാബാദിന്റെ സ്‌കോര്‍ 2 ല്‍ നില്‍ക്കെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ അഭിഷേകിന്റെ വിക്കറ്റ് തെറിച്ചു. വൈഭവ് അറോറയെറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തില്‍ ട്രാവിസ് ഹെഡും പുറത്തായി. സ്റ്റാര്‍ക്കിന്റെ തന്നെ പന്തിലാണ് രാഹുല്‍ ത്രിപാഠിയും പുറത്താകുന്നത്.

പിന്നീട് സ്‌കോര്‍ 47 ല്‍ നില്‍ക്കെ ഹര്‍ഷിത് റാണ 10 പന്തില്‍ 13 റണ്‍സെടുത്ത നിതീഷ് കുമാറിനെ പുറത്താക്കി. 10 ഓവര്‍ പിന്നിടുമ്പോള്‍ ഹൈദരാബാദ് നാലു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എന്ന നിലയിലായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പിടിച്ചുനില്‍ക്കാനാകാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. മത്സരം 15 ഓവറുകള്‍ പിന്നിടുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ് ഹൈദരാബാദ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ipl 2024 Kolkata Knight Riders vs Sunrisers Hyderabad
സിന്ധുവിന്റെ സ്വപ്‌നം പൊലിഞ്ഞു; മലേഷ്യ മാസ്റ്റേഴ്‌സ് ഫൈനലില്‍ തോല്‍വി

തൊട്ടുപിന്നാലെ റസ്സലിനെ സിക്‌സടിക്കാന്‍ ശ്രമിച്ച എയ്ഡന്‍ മക്രമും വീണു. 20 പന്തില്‍ 23 റണ്‍സാണ് താരം നേടിയത്. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ഷഹബാസ് അഹമ്മദ് (ഏഴു പന്തില്‍ എട്ട്) മടങ്ങി. അബ്ദുല്‍ സമദും വന്നപോലെ മടങ്ങിയതോടെ ഏഴിന് 77 എന്ന നിലയിലായി ഹൈദരാബാദ്. ഹര്‍ഷിത് റാണയെറിഞ്ഞ 15ാം ഓവറിലെ ആദ്യ പന്തില്‍ ഹെന്റിച് ക്ലാസന്‍ (17 പന്തില്‍ 16) ബോള്‍ഡായി.

15 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് നേടിയത് 90 റണ്‍സ്. 18മത്തെ ഓവറില്‍ നരേയ്‌ന് വിക്കറ്റ് നല്‍കി ഉന്നദ്ഘട്ടും(11 പന്തില്‍ 4) മടങ്ങി. 19മത്തെ ഓവറിന്റെ മൂന്നാം പന്തില്‍ ഭുവനേഷ്വര്‍ കുമാറും പുറത്തായയോടെ ഹൈദരാബാദ് ഓള്‍ ഔട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com