ഇന്നാണ് 'ബ്ലോക്ക്ബസ്റ്റര്‍ ഫിനാലെ'- ആരടിക്കും ഐപിഎല്‍ കിരീടം?

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫൈനല്‍ ഇന്ന് രാത്രി 7.30 മുതല്‍
IPL Final 2024
ചെന്നൈ മറീന ബീച്ചില്‍ ഐപിഎല്‍ കിരീടവുമായി ക്യാപ്റ്റന്‍മാരായ ശ്രേയസ് അയ്യരും പാറ്റ് കമ്മിന്‍സുംട്വിറ്റര്‍

ചെന്നൈ: ഐപിഎല്‍ കലാശപ്പോരാട്ടം ഇന്ന്. ചെന്നൈയിലെ ചെപ്പോക്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് പോരാട്ടം. കൊല്‍ക്കത്ത മൂന്നാം കിരീടവും ഹൈദരാബാദ് രണ്ടാം കിരീടവുമാണ് ലക്ഷ്യമിടുന്നത്.

തുടക്കം മുതല്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കും വരെ ആധികാരിക പ്രകടനം നടത്തിയ സംഘമാണ് കൊല്‍ക്കത്തയുടേത്. കയറ്റിറക്കങ്ങളിലൂടെ ഫൈനലിലെത്തിയ സംഘമാണ് ഹൈദരാബാദിന്‍റേത്.

ഗ്രൂപ്പ് ഘട്ടത്തിലും ആദ്യ ക്വാളിഫയര്‍ പോരാട്ടത്തിലും ഹൈദരാബാദിനെ വീഴ്ത്തിയതിന്റെ മുന്‍തൂക്കം കൊല്‍ക്കത്തയ്ക്കുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഇതേ പിച്ചില്‍ തന്ത്രപരമായി വീഴ്ത്തിയതിന്റെ ആത്മവിശ്വാസമാണ് ഹൈദരാബാദിനെ നയിക്കുന്നത്.

ടൂര്‍ണമെന്റില്‍ ബാറ്റിങിലും ബൗളിങിലും സന്തുലിതാവസ്ഥ നിലനിര്‍ത്തിയ സംഘമാണ് കൊല്‍ക്കത്തയുടേത്. കോടികള്‍ മുടക്കി ടീമിലെത്തിച്ച പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നിര്‍ണായക ഘട്ടത്തില്‍ ഫോമിലേക്ക് ഉയര്‍ന്നതും അവര്‍ക്ക് ബോണസായി നില്‍ക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

IPL Final 2024

മറുഭാഗത്ത് വമ്പനടിക്കാരായ താരങ്ങളുടെ സാന്നിധ്യമാണ് ഹൈദരാബാദിനെ അപകടകാരികളാക്കുന്നത്. ഈ സീസണില്‍ ആറ് തവണ 200നു മുകളില്‍ സ്‌കോര്‍ ചെയ്ത സംഘമാണ് പാറ്റ് കമ്മിന്‍സിന്റേത്. അതില്‍ തന്നെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലും അവര്‍ സ്വന്തമാക്കിയിരുന്നു.

എലിമിനേറ്ററിന്റെ രണ്ടാം ഇന്നിങ്‌സില്‍ ചെന്നൈ പിച്ച് സ്പിന്നിനു അനുകൂലമായിരുന്നു. അതിനാല്‍ ടോസ് ഇന്ന് നിര്‍ണായകമാണ്.

ഗംഭീര്‍ ഇഫക്ട്

കൊല്‍ക്കത്ത രണ്ട് തവണയും ഐപിഎല്‍ കിരീടം നേടുമ്പോള്‍ നായകനായി അമരത്ത് ഗൗതം ഗംഭീറായിരുന്നു. ഗംഭീര്‍ പടിയിറങ്ങിയ ശേഷം ടീമിനു കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല. ഇത്തവണ ഷാരൂഖ് ഖാന്‍ ഗംഭീറിനെ ടീമിന്റെ മെന്ററാക്കി തിരിച്ചത്തിച്ചത് നിര്‍ണായകമായി. കൊല്‍ക്കത്തയുടെ പ്രകടനത്തില്‍ കാര്യമായ മുന്നേറ്റം സൃഷ്ടിക്കാന്‍ ഗംഭീറിനു സാധിച്ചു.

ബാറ്റിങ് സ്‌കില്‍ ധാരളമുണ്ടായിട്ടും അതു സ്ഥിരതയോടെ പ്രകടിപ്പിക്കാന്‍ സാധിക്കാതിരുന്ന സുനില്‍ നരെയ്‌ന്റെ മാറ്റം തന്നെ അതിനു ഉദാഹരണം. കരിയറിന്റെ സായഹ്നത്തില്‍ നില്‍ക്കുന്ന നരെയ്ന്‍ കരിയറില്‍ ആദ്യമായി സെഞ്ച്വറിയടിച്ചത് ഈ സീസണിലാണെന്നു കാണാം. ബൗളിങിലും താരം സ്ഥിരത പുലര്‍ത്തുന്നു.

IPL Final 2024
എഫ്എ കപ്പില്‍ സിറ്റിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാമ്പ്യന്മാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com