സിന്ധുവിന്റെ സ്വപ്‌നം പൊലിഞ്ഞു; മലേഷ്യ മാസ്റ്റേഴ്‌സ് ഫൈനലില്‍ തോല്‍വി

ചൈനീസ് താരം വാങ് ഹി യിയോട് താരം പൊരുതി വീണു
PV Sindhu lose
പിവി സിന്ധുട്വിറ്റര്‍

ക്വലാലംപുര്‍: രണ്ട് വര്‍ഷത്തോളമായുള്ള കിരീട വരള്‍ച്ചയ്ക്ക് വിരാമമിടാനുള്ള ഇന്ത്യയുടെ പിവി സിന്ധുവിന്റെ സ്വപ്‌നം പൂവിട്ടില്ല. മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റെ പോരാട്ടത്തില്‍ ഫൈനലില്‍ സിന്ധുവിനു തോല്‍വി.

ചൈനീസ് താരം വാങ് ഹി യിയോട് താരം പൊരുതി വീണു. മൂന്ന് സെറ്റ് പോരാട്ടത്തില്‍ ആദ്യ സെറ്റ് നേടി ഗംഭീരമായി തുടങ്ങിയ താരം പക്ഷേ രണ്ടും മൂന്നും സെറ്റുകളില്‍ തോല്‍വി വഴങ്ങിയാണ് വീണത്. സ്‌കോര്‍: 21-16, 5-21, 16-21.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം സെറ്റ് അനായാസമാണ് ചൈനീസ് താരം പിടിച്ചത്. മൂന്നാം സെറ്റില്‍ സിന്ധു തിരികെ കയറാനുള്ള ശ്രമം നടത്തിയെങ്കിലും അതു പൂര്‍ണതയിലെത്തിയില്ല.

PV Sindhu lose
ലോകകപ്പിന് കരുത്തേറ്റി വിന്‍ഡീസ്... രണ്ടാം ജയം, ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ടി20 പരമ്പര

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com