ലോകകപ്പും ഐപിഎല്ലും! കമ്മിന്‍സ് എത്തുമോ ധോനിയുടെ റെക്കോര്‍ഡില്‍?

ഐപിഎല്‍ ഫൈനലില്‍ ഇന്ന് കൊല്‍ക്കത്ത- ഹൈദരാബാദ് പോരാട്ടം
Pat Cummins looks to emulate MS Dhoni
പാറ്റ് കമ്മിന്‍സ്ട്വിറ്റര്‍

ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ വീഴ്ത്തി ഇന്ന് ഐപിഎല്‍ കിരീടം സ്വന്തമാക്കിയാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് അപൂര്‍വ നേട്ടത്തിനൊപ്പമെത്തും. ലോകകപ്പും ഐപിഎല്‍ കിരീടവും നേടുന്ന രണ്ടാമത്തെ മാത്രം ക്രിക്കറ്റ് താരമെന്ന അപൂര്‍വതയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനാണ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഒരേയൊരു താരം. 2011ല്‍ ഒറ്റ വര്‍ഷം തന്നെ ധോനി ഈ ഡബിള്‍ നേട്ടം സ്വന്തമാക്കി റെക്കോര്‍ഡിട്ടിരുന്നു. ഏകദിന ലോകകപ്പ് നേട്ടത്തിനു പിന്നാലെയാണ് ധോനി ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കിരീടം ഉയര്‍ത്തിയത്.

ഒരു വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തിലേക്കും ഏകദിന ലോകകപ്പ് വിജയത്തിലേക്കും നയിച്ച് നേരത്തെ തന്നെ മറ്റൊരു ചരിത്രം കമ്മിന്‍സ് എഴുതിയിരുന്നു. മാത്രമല്ല ആ സീസണില്‍ ആഷസ് കിരീടം നിലനിര്‍ത്താനും കമ്മിന്‍സിനു സാധിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റ് ചരിത്രത്തില്‍ വിജയങ്ങളുടെ അവിശ്വസനീയ റെക്കോര്‍ഡ് സ്വന്തമാക്കിയ അപൂര്‍വം പേസ് ബൗളര്‍ നായകന്‍ കൂടിയാണ് കമ്മിന്‍സ്. വര്‍ത്തമാന ക്രിക്കറ്റില്‍ കമ്മിന്‍സിനെപ്പോലെ വിജയ ശതമാനം ഉള്ള നായകരും ഇല്ല. ക്യാപ്റ്റന്‍ സ്ഥാനമേറ്റ ശേഷം ഓസ്‌ട്രേലിയയുടെ ടെസ്റ്റ്, ഏകദിന ടീമുകളെ നവീകരിച്ച് നയിക്കാന്‍ കമ്മിന്‍സിനു സാധിച്ചു.

ഇത്തവണ 20 കോടിയിലധികം മുടക്കിയാണ് എസ്ആര്‍എച് കമ്മിന്‍സിനെ സ്വന്തമാക്കിയത്. പിന്നാലെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തു. കോച്ച് ഡാനിയല്‍ വെട്ടോറിക്കൊപ്പം കമ്മിന്‍സിനും ഹൈദരാബാദിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുണ്ട്. കരിയറിലെ മൂന്നാം മേജര്‍ ട്രോഫിയാണ് താരം ലക്ഷ്യമിടുന്നത്.

Pat Cummins looks to emulate MS Dhoni
ജര്‍മന്‍ കപ്പും, ഡൊമസ്റ്റിക്ക് ഡബിളടിച്ച് 'വിന്നര്‍കൂസന്‍റെ ഷാബി ബോള്‍!'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com