'മാന്ത്രിക മണ്ണില്‍ പതറി!' നദാല്‍ ഒന്നാം റൗണ്ടില്‍ പുറത്ത്

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തിന്‍റെ ആദ്യ റൗണ്ടില്‍ തന്നെ സ്പാനിഷ് ഇതിഹാസം പുറത്ത്
Rafael Nadal exits French Open
തോല്‍വിക്ക് ശേഷം റോളണ്ട് ഗാരോസില്‍ നിന്നു മടങ്ങുന്ന റാഫേല്‍ നദാല്‍ട്വിറ്റര്‍

പാരിസ്: കളി മണ്‍ കോര്‍ട്ടിലെ നിത്യഹരിത നായകന്‍ ഇതിഹാസ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്. പരിക്ക് മാറി 15ാം വട്ടവും ഫ്രഞ്ച് ഓപ്പണ്‍ ഉയര്‍ത്തി ടെന്നീസ് കരിയറിനു അവിസ്മരണീയ വിരാമമിടാമെന്ന താരത്തിന്റെ മോഹം പൂവണിഞ്ഞില്ല. ഈ മണില്‍ കരിയറില്‍ നദാല്‍ നേരിടുന്ന നാലാമത്തെ മാത്രം തോല്‍വി കൂടിയാണിത്.

ഒന്നാം റൗണ്ടില്‍ തന്നെ നദാലിനു കടുത്ത എതിരാളിയാണ് വന്നത്. ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവാണ് നദാലിനെ വീഴ്ത്തിയത്. തന്റെ ഇഷ്ട വേദിയില്‍ ഒട്ടേറെ മാന്ത്രിക നിമിഷങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിച്ച നദാല്‍ രണ്ടാം സെറ്റില്‍ മാത്രമാണ് കാര്യമായ വെല്ലുവിളി ഉയര്‍ത്തിയത്. ഒന്നും മൂന്നും സെറ്റുകള്‍ സ്വരേവ് അനായാസം പിടിച്ചു. സ്‌കോര്‍: 6-3, 7-6 (7-5), 6-3. നദാല്‍ മൂന്ന് സെറ്റും അടിയറവ് വച്ച് ഒന്നാം റൗണ്ടില്‍ തന്നെ ചരിത്രത്തിലാദ്യമായി മടങ്ങി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദീര്‍ഘ നാളായി പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്നു നാദല്‍. ഫ്രഞ്ച് ഓപ്പണില്‍ സീഡില്ലാ താരമായാണ് ഇതോടെ മത്സരിക്കേണ്ടി വന്നത്. അതോടെ കടുത്ത എതിരാളിയെ തന്നെ ആദ്യ റൗണ്ടില്‍ നേരിടേണ്ടിയും വന്നു.

ഈ വര്‍ഷം ടെന്നീസില്‍ നിന്നു വിരമിക്കാനുള്ള തീരുമാനത്തിലാണ് നദാല്‍. നദാലിന്റെ മാന്ത്രിക മണ്ണായിരുന്നു ഒരു കാലത്ത് ഫ്രഞ്ച് ഓപ്പണ്‍. ടെന്നീസിന്റെ ചരിത്രത്തില്‍ തന്നെ ഒരു ഗ്രാന്‍ഡ് സ്ലാം വേദിയില്‍ ഇത്രയും കിരീടങ്ങളെന്ന അപൂര്‍വ നേട്ടമാണ് റോളണ്ട് ഗാരോസില്‍ റാഫയ്ക്കുള്ളത്. 2005, 06, 07, 08, 10, 11, 12, 13, 14, 17, 18, 19, 20, 22 വര്‍ഷങ്ങളില്‍ നദാലാണ് ഇവിടെ കിരീടം ഉയര്‍ത്തിയത്.

Rafael Nadal exits French Open
11 ഇല്ല, 9 താരങ്ങൾ മാത്രം; ഓസ്ട്രേലിയക്കായി പരിശീലകര്‍ കളിക്കും!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com