ഒരേ സ്കോര്‍, ഒരേ പോലെ ജയം; അമ്പരപ്പിക്കും സാമ്യം!

8 വിക്കറ്റ് ജയം- കൊല്‍ക്കത്തയ്ക്കും ആർസിബിയ്ക്കും കിരീടം
ഐപിഎല്‍ വനിതാ പ്രീമിയര്‍ ലീഗ് കിരീടവുമായി ക്യാപ്റ്റന്‍മാര്‍
ഐപിഎല്‍ വനിതാ പ്രീമിയര്‍ ലീഗ് കിരീടവുമായി ക്യാപ്റ്റന്‍മാര്‍ട്വിറ്റര്‍

ചെന്നൈ: ഐപിഎല്‍ പോരാട്ടത്തിനു മുന്‍പാണ് വനിതാ പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസണ്‍ അരങ്ങേറിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു വനിതകള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തി കിരീടം നേടി.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം സ്വന്തമാക്കി. ഇപ്പോള്‍ ഐപിഎല്ലിലേയും വനിതാ പ്രീമിയര്‍ ലീഗിലേയും ഫൈനല്‍ പോരാട്ടത്തിലെ സാമ്യതയാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇരു ഫൈനലുകളിലും ഏറ്റുമുട്ടിയ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ ഓസ്‌ട്രേലിയ, ഇന്ത്യ താരങ്ങളായിരുന്നു.

വനിതാ പോരില്‍ ഡല്‍ഹിയെ ഓസ്‌ട്രേലിയന്‍ താരം മെഗ് ലാന്നിങാണ് നയിച്ചത്. ആര്‍സിബിയെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാനയും.

ഐപിഎല്‍ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിച്ചത് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്. കൊല്‍ക്കത്തയെ ഇന്ത്യന്‍ താരം ശ്രേയസ് അയ്യരും.

ഇരു ഫൈനലിലും ടോസ് നേടി ഓസീസ് നായകന്‍മാര്‍ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്.

വനിതാ ഫൈനലില്‍ ഡല്‍ഹി 18.3 ഓവറില്‍ 113 റണ്‍സിനു എല്ലാവരും പുറത്തായി.

ഐപിഎല്ലില്‍ ഹൈദരാബാദ് 18.3 ഓവറില്‍ 113 റണ്‍സിനു എല്ലാവരും പുറത്തായി.

വിജയം തേടിയിറങ്ങിയ ആര്‍സിബി വനിതാ കിരീടം 8 വിക്കറ്റ് ജയത്തില്‍ സ്വന്തമാക്കി.

വിജയം തേടിയിറങ്ങിയ കൊല്‍ക്കത്ത ഐപിഎല്‍ കിരീടം 8 വിക്കറ്റ് ജയത്തില്‍ സ്വന്തമാക്കി!

ഐപിഎല്‍ വനിതാ പ്രീമിയര്‍ ലീഗ് കിരീടവുമായി ക്യാപ്റ്റന്‍മാര്‍
വിന്‍ഡീസിനു വന്‍ നഷ്ടം; ഹോള്‍ഡര്‍ ലോകകപ്പ് ടീമില്‍ നിന്നു പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com