നാപ്പോളിയെ പരിശീലിപ്പിക്കാന്‍ അന്‍റോണിയോ കോണ്ടെ?

ക്ലബ് റെക്കോര്‍ഡ് തുക മുടക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍
Napoli record deal to Conte
അന്‍റോണിയോ കോണ്ടെട്വിറ്റര്‍

മിലാന്‍: ഇറ്റാലിയന്‍ സീരി എ ടീം നാപ്പോളിയുടെ പുതിയ പരിശീലകനായി അന്റോണിയോ കോണ്ടെ എത്തുമെന്നു റിപ്പോര്‍ട്ടുകള്‍. യുവന്റസിനെ ഹാട്രിക്ക് സീരി എ കിരീടത്തിലേക്ക് നയിച്ച കോണ്ടെ പിന്നീട് ചെല്‍സി, ടോട്ടനം ടീമുകളേയും പരിശീലിപ്പിച്ചിരുന്നു. ടോട്ടനം പടി ഇറങ്ങിയ ശേഷം കോണ്ടെ മറ്റു ടീമുകളെ പരിശീലിപ്പിച്ചിട്ടില്ല.

വന്‍ തുക മുടക്കിയാണ് നാപ്പോളി കോണ്ടെയെ എത്തിക്കുന്നതെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഡീല്‍ നടന്നാല്‍ ഇറ്റാലിയന്‍ സീരി എയില്‍ ഒരു പരിശീലകന് ലഭിക്കുന്ന റെക്കോര്‍ഡ് പ്രതിഫലമായും കരാര്‍ മാറാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രസിദ്ധ ഫുട്‌ബോള്‍ ലേഖകന്‍ ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവര്‍ കോണ്ടെ നാപ്പോളിയിലേക്ക് പോകുമെന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോണ്ടെയുമായി ക്ലബ് അവസാനവട്ട ചര്‍ച്ചയിലാണെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2022- 23 സീസണില്‍ സീരി എ കിരീടം നേടിയ നാപ്പോളിക്ക് പക്ഷേ ഈ സീസണില്‍ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. ലൂസിയാനോ സ്പല്ലെറ്റിയുടെ കീഴിലാണ് അന്ന് നാപ്പോളി ഇടവേളയ്ക്ക് ശേഷം വീണ്ടും കിരീടം സ്വന്തമാക്കിയത്. എന്നാല്‍ ക്ലബുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നു കിരീട നേട്ടത്തിനു പിന്നാലെ സ്പല്ലെറ്റി ടീം വിട്ട് ഇറ്റലി ദേശീയ ടീമിന്റെ പരിശീലകനായി.

പിന്നീട് റൂഡി ഗാര്‍ഷ്യ, വാള്‍ടര്‍ മസാരി എന്നിവരെ കൊണ്ടു വന്നെങ്കിലും ടീം ക്ലച്ച് പിടിച്ചില്ല. നിലവില്‍ താത്കാലിക പരിശീലകന്‍ ഫ്രാന്‍സെസ്‌കോ കാള്‍സോണയുടെ തന്ത്രത്തിലാണ് സീസണ്‍ അവസാനിപ്പിച്ചത്. പത്താം സ്ഥാനത്താണ് ഇത്തവണ നാപ്പോളി എത്തിയത്.

Napoli record deal to Conte
'ഏറ്റവും വിലപ്പെട്ട താരം'- ചരിത്രമെഴുതി സുനില്‍ നരെയ്ന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com