ഗംഭീറിന് ബ്ലാങ്ക് ചെക്ക് നീട്ടി ഷാരൂഖ് ഖാന്‍; ഇന്ത്യന്‍ കോച്ച് സ്ഥാനത്തേയ്ക്ക് ബിസിസിഐ വേറെ ആളെ തേടേണ്ടി വരുമോ?

മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് കാലാവധി പൂര്‍ത്തിയാക്കി ജൂണില്‍ പടിയിറങ്ങുന്ന പശ്ചാത്തലത്തില്‍ പുതിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചിനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ബിസിസിഐ
Shahrukh Khan kissed Gautam Gambir forehead
ഗംഭീറിനെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുന്ന ഷാരൂഖ് ഖാൻ എക്സ്

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് കാലാവധി പൂര്‍ത്തിയാക്കി ജൂണില്‍ പടിയിറങ്ങുന്ന പശ്ചാത്തലത്തില്‍ പുതിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചിനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ബിസിസിഐ. തുടക്കത്തില്‍ റിക്കി പോണ്ടിങ്, സ്റ്റീഫന്‍ ഫ്‌ളെമിങ് എന്നിവരുടെ പേരുകള്‍ കോച്ച് സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ദീര്‍ഘകാലം ടീമിനൊപ്പം നില്‍ക്കേണ്ടി വരും എന്നതടക്കം വിവിധ കാരണങ്ങളാല്‍ ഇവര്‍ രണ്ടുപേരും കോച്ച് സ്ഥാനത്തേയ്ക്ക് താത്പര്യം കാണിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് കോച്ച് സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവന്ന മറ്റൊരു പേര് ഗൗതം ഗംഭീറിന്റേതാണ്. രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി വരാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ മുന്‍പന്തിയിലായിരുന്നു ഗംഭീര്‍.

എന്നാല്‍ മെന്റര്‍ സ്ഥാനത്ത് ഇരുന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വീണ്ടും കിരീടം നേടി കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞതായാണ് റിപ്പോര്‍ട്ട്. നേരത്തെ ഇന്ത്യന്‍ ടീമിന്റെ കോച്ചാകാന്‍ ഗംഭീര്‍ താത്പര്യം പ്രകടിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനനുസരിച്ച് ബിസിസിഐ അടുത്ത ചുവടുവയ്പിന് ഒരുങ്ങാനിരിക്കേ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ നടന്‍ ഷാരൂഖ് ഖാന്റെ ഓഫറാണ് മറ്റൊരു കോച്ചിനെ കുറിച്ച് ചിന്തിക്കുന്നതിലേക്ക് കൂടി ബിസിസിഐയെ ഇപ്പോള്‍ നയിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2024 ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കപ്പ് നേടി കൊടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ച ഗംഭീര്‍, ഫ്രാഞ്ചൈസിയില്‍ തന്നെ തുടരണമെന്നതാണ് ഷാരൂഖ് ഖാന്റെ ആഗ്രഹം. ഇതിനായി ഗംഭീറിന് ബ്ലാങ്ക് ചെക്ക് ഷാരൂഖ് ഖാന്‍ ഓഫര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയില്‍ തന്നെ നില്‍ക്കുന്നതിന് ഗംഭീറിന് എത്ര തുക വേണമെങ്കിലും നല്‍കാന്‍ ഷാരൂഖ് ഖാന്‍ തയ്യാറാണ്. ടീമിന്റെ മെന്ററായി വരും സീസണുകളിലും ഗംഭീര്‍ വേണമെന്നതാണ് ഷാരൂഖ് ഖാന്റെ ആഗ്രഹം എന്നാണ് റിപ്പോര്‍ട്ടുകള്‍.

2022 ഐപിഎല്‍ സീസണില്‍ പുതിയ ടീമായിരുന്ന ലഖ്‌നൗവിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചാണ് ഗംഭീര്‍ മെന്റര്‍ എന്ന നിലയില്‍ ആദ്യം കഴിവ് തെളിയിച്ചത്. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ വണ്‍ഡൗണ്‍ ബാറ്റ്‌സ്മാന്‍ ആയിരുന്നു ഗംഭീര്‍. മത്സരത്തില്‍ 97 റണ്‍സ് നേടി ടീമിനെ ജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഗംഭീര്‍ വഹിച്ചത്.

Shahrukh Khan kissed Gautam Gambir forehead
കലാശപ്പോരില്‍ തോറ്റ ഹൈദരാബാദിന് 12.5 കോടി, കപ്പ് ഉയര്‍ത്തിയ കൊല്‍ക്കത്തയ്ക്ക് എത്ര?; പ്രൈസ് മണി ലിസ്റ്റ് ഇങ്ങനെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com