കലാശപ്പോരില്‍ തോറ്റ ഹൈദരാബാദിന് 12.5 കോടി, കപ്പ് ഉയര്‍ത്തിയ കൊല്‍ക്കത്തയ്ക്ക് എത്ര?; പ്രൈസ് മണി ലിസ്റ്റ് ഇങ്ങനെ

ഐപിഎല്‍ കലാശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആധികാരിക വിജയമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നേടിയത്
kolkata knight riders
ഐപിഎൽ കിരീടം ഉയർത്തി കൊൽക്കത്തപിടിഐ

ചെന്നൈ: ഐപിഎല്‍ കലാശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആധികാരിക വിജയമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നേടിയത്. ആദ്യ ഓവര്‍ എറിഞ്ഞ മിച്ചല്‍ സ്റ്റാര്‍ക്ക് പന്ത് തങ്ങളുടെ കോര്‍ട്ടിലാണ് എന്ന് തുടക്കത്തില്‍ തന്നെ സൂചന നല്‍കി. ഇത് ശരിവെയ്ക്കുന്നതാണ് കൊല്‍ക്കത്തയുടെ എട്ടുവിക്കറ്റ് ജയം. ഹൈദരാബാദിനെ 113 റണ്‍സിന് വരിഞ്ഞുമുറുക്കിയ കൊല്‍ക്കത്ത അനായാസം ലക്ഷ്യം മറികടക്കുന്നതാണ് പിന്നീട് കണ്ടത്.

ഐപിഎല്ലില്‍ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഈ സീസണിലെ ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ അതേ തുകയാണ് ലഭിക്കുക. ഐപിഎല്‍ 2024ല്‍ പങ്കെടുത്ത ടീമുകള്‍ക്ക് സമ്മാനത്തുകയായി ആകെ ലഭിക്കുക 46.5 കോടി രൂപയാണ്. ബിസിസിഐ പ്രൈസ് മണി ലിസ്റ്റ് പരിഷ്‌കരിക്കാത്തതിനാല്‍, ഐപിഎല്‍ 2024 കിരീടം ചൂടിയ കൊല്‍ക്കത്തയ്ക്ക് 20 കോടി രൂപ ലഭിക്കും. രണ്ടാം സ്ഥാനത്തെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 12.5 കോടി രൂപയാണ് കിട്ടുക. ഈ സീസണില്‍ മൂന്നും നാലും സ്ഥാനക്കാരായ മുന്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിന് 7 കോടി രൂപയും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് 6.5 കോടി രൂപയും ലഭിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയ വിരാട് കോഹ്ലിക്ക് 10 ലക്ഷം രൂപ ലഭിക്കും. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന് കോഹ് ലിക്ക് ഓറഞ്ച് ക്യാപ്പ് ബഹുമതിയാണ് ലഭിച്ചത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പഞ്ചാബ് കിംഗ്സ് പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ പര്‍പ്പിള്‍ ക്യാപ്പ് ഉറപ്പിച്ചു. പര്‍പ്പിള്‍ ക്യാപ്പ് നേടിയതിന് പട്ടേലിന് 10 ലക്ഷം രൂപയും ലഭിക്കും. എമര്‍ജിംഗ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്, ഏറ്റവും മൂല്യമുള്ള കളിക്കാരന്‍ എന്നി ബഹുമതികള്‍ നേടിയ വിജയികള്‍ക്ക് യഥാക്രമം 20 ലക്ഷം രൂപയും 12 ലക്ഷം രൂപയും ലഭിക്കും.

kolkata knight riders
ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്പൂര്‍ണ ആധിപത്യം, ഹൈദരാബാദിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ചു; കൊല്‍ക്കത്തയ്ക്ക് മൂന്നാം ഐപിഎല്‍ കിരീടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com