'ഏറ്റവും വിലപ്പെട്ട താരം'- ചരിത്രമെഴുതി സുനില്‍ നരെയ്ന്‍

ഇത്തവണ 488 റണ്‍സും 17 വിക്കറ്റുകളും
Narine Becomes First Player
സുനില്‍ നരെയ്ന്‍പിടിഐ

ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം മൂന്നാം കിരീട നേട്ടം ആഘോഷിച്ച വിന്‍ഡീസ് സ്പിന്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ മറ്റൊരു ചരിത്ര നേട്ടവും. ടൂര്‍ണമെന്റിലെ ഏറ്റവും വിലപിടിച്ച താരമായി (മോസ്റ്റ് വാല്യുബള്‍ പ്ലെയര്‍) സുനില്‍ നരെയ്ന്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഇത് മൂന്നാം തവണയാണ് ഈ നേട്ടം നരെയ്ന്‍ സ്വന്തമാക്കുന്നത്. മൂന്ന് തവണ ഈ പുരസ്‌കാരം നേടുന്ന ഐപിഎല്‍ ചരിത്രത്തിലെ ആദ്യ താരമെന്ന അപൂര്‍വ റെക്കോര്‍ഡാണ് നരെയ്ന്‍ സ്വന്തം പേരില്‍ ചേര്‍ത്തത്.

2012ല്‍ കൊല്‍ക്കത്ത കന്നി ഐപിഎല്‍ കിരീടം നേടിയപ്പോള്‍ ആ സീസണിലെ എംവിപി നരെയ്‌നായിരുന്നു. അന്ന് 24 വിക്കറ്റുകള്‍ വീഴ്ത്തിയാണ് താരം ടീമിനെ കന്നി നേട്ടത്തിലേക്ക് നയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2018 സീസണില്‍ കൊല്‍ക്കത്തയ്ക്ക് കിരീടമില്ലെങ്കിലും ആ സീസണിലും താരം തിളങ്ങി. 357 റണ്‍സും 17 വിക്കറ്റുകളുമായിരുന്നു അന്ന് താരം നേടിയത്.

ഇത്തവണ ഒരു സെഞ്ച്വറിയടക്കം ബാറ്റിങില്‍ 488 റണ്‍സാണ് നരെയ്ന്‍ വാരിയത്. ബൗളിങില്‍ 17 വിക്കറ്റുകളും നേടി ടീമിന്റെ മൂന്നാം കിരീട നേട്ടത്തില്‍ നിര്‍ണായകമായി.

Narine Becomes First Player
ഒരേ സ്കോര്‍, ഒരേ പോലെ ജയം; അമ്പരപ്പിക്കും സാമ്യം!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com