11 ഇല്ല, 9 താരങ്ങൾ മാത്രം; ഓസ്ട്രേലിയക്കായി പരിശീലകര്‍ കളിക്കും!

സ്റ്റാർക്ക്, കമ്മിൻസ്, ഹെഡ്, ​ഗ്രീൻ, ​മാക്സ്‍വെൽ, സ്റ്റോയിനിസ് ടീമില്‍ ഇല്ല
Australia to play support staff
ഓസ്ട്രേലിയ ടീംഫയല്‍

ബാർബഡോസ്: ടി20 ലോകകപ്പിനു മുന്നോടിയായി സന്നാഹ മത്സരം കളിക്കാൻ ഇറങ്ങുന്ന ഓസ്ട്രേലിയക്ക് താരങ്ങളെ തികയില്ല! ആളെ തികയ്ക്കാൻ പരിശീലകരെ ​ഫീൽഡ് ചെയ്യാൻ ഓസീസ് കളത്തിലിറക്കും. പരിശീലകരും മുൻ താരങ്ങളുമായ ബ്രാ‍ഡ് ഹോഡ്ജ്, ആൻഡ്രു മക്ഡൊണാൾഡ്, ജോർജ് ബെയ്ലി എന്നിവരായിരിക്കും കളത്തിലിറങ്ങുക.

നമീബിയക്കെതിരായ സന്നാഹ മത്സരം കളിക്കാൻ 15 അം​ഗ ലോകകപ്പ് സംഘത്തിലെ 9 പേർ മാത്രമാണ് ക്യാംപിലുള്ളത്. ഐപിഎല്ലിന്റെ ഭാ​ഗമായി ചില താരങ്ങൾ എത്താൻ വൈകുന്നതാണ് താരങ്ങളുടെ എണ്ണത്തിൽ കുറവ് വരാൻ കാരണം. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ് എന്നിവർ ലോകകപ്പ് ടീമിലുണ്ട്. മൂവരും ഐപിഎൽ ഫൈനൽ കളിച്ചു.

ടി20 ലോകകപ്പ് ടീമിലേക്ക് ചേരും മുൻപ് ഐപിഎൽ കളിച്ച താരങ്ങൾക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ ഇടവേള അനുവദിച്ചിട്ടുണ്ട്. സ്റ്റാർക്ക്, കമ്മിൻസ്, ഹെഡ് എന്നിവർക്കൊപ്പം കാമറൂൺ ​ഗ്രീൻ, ​ഗ്ലെൻ മാക്സ്‍വെൽ, മാർക്കസ് സ്റ്റോയിനിസ് എന്നിവരും നിലവിൽ ടീമിനൊപ്പമില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സന്നാഹ മത്സരം കഴിഞ്ഞ ശേഷമേ സ്റ്റോയിനിസ് ക്യാംപിലെത്തു. ​​ഗ്രീൻ, മാക്സ്‍വെൽ എന്നിവർ ഈ ആഴ്ച അവസാനമായിരിക്കും എത്തുക.

ലോകകപ്പ് പോരാട്ടത്തിനു മുൻപായി ഓസീസ് രണ്ട് സന്നാഹ മത്സരങ്ങളാണ് കളിക്കുന്നത്. ഈ മാസം 29നാണ് നമീബിയക്കെതിരായ പോരാട്ടം. 31 വെസ്റ്റ് ഇൻഡീസുമായാണ് അവസാന പോരാട്ടം. ലോകകപ്പ് ​ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനാണ് ഓസ്ട്രേലിയയുടെ ആദ്യ എതിരാളി. പിന്നീട് ഇം​ഗ്ലണ്ട്, നമീബിയ, സ്കോട്ലൻഡ‍് ടീമുകളുമായാണ് പോരാട്ടങ്ങൾ.

Australia to play support staff
നാപ്പോളിയെ പരിശീലിപ്പിക്കാന്‍ അന്‍റോണിയോ കോണ്ടെ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com