ഇനി ലോകകപ്പ് ആവേശം; അമേരിക്കയിലെത്തി ഇന്ത്യയുടെ ആദ്യ സംഘം, വിഡിയോ

ജൂണ്‍ 5 ന് ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
Team India arrives in New York ahead of T20 World Cup 2024
ഇനി ലോകകപ്പ് ആവേശം; അമേരിക്കയിലെത്തി ഇന്ത്യയുടെ ആദ്യ സംഘം, വിഡിയോ ബിസിസിഐ

ന്യൂയോര്‍ക്ക്: ട്വന്റി ലോകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ആദ്യ സംഘം ന്യൂയോര്‍ക്കിലെത്തി. ടീം അംഗങ്ങള്‍ ന്യൂയോര്‍ക്ക് വിമാനത്താവളത്തിന് പുറത്തേക്കിറങ്ങുന്നതിന്റെ വിഡിയോ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു. വിഡിയോയില്‍ ശുഭ്മാന്‍ ഗില്‍, ശിവം ദുബെ, അര്‍ഷ്ദീപ് സിങ് തുടങ്ങിയ താരങ്ങള്‍ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കിറങ്ങുന്നത് കാണാം.

രോഹിത്, കോഹ്ലി എന്നിവര്‍ക്ക് പുറമെ ജസ്പ്രിത് ബുംറ, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ് എന്നിവരും ആദ്യ സംഘത്തിലുണ്ട്. സഞ്ജു സാംസണ്‍, യുസ്വേന്ദ്ര ചഹല്‍, അവേശ് ഖാന്‍, യശസ്വി ജയ്സ്വാള്‍ എന്നിവരടങ്ങുന്ന സംഘം പിന്നാലെ യാത്ര തിരിക്കും.

ലോകകപ്പിന് മുന്നോടിയായി ജൂണ്‍ 1 ന് ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സന്നാഹ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. സന്നാഹ മത്സരത്തിന് ശേഷം അയര്‍ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് മത്സരം. ജൂണ്‍ 5 ന് ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

ടൂര്‍ണമെന്റില്‍ ഇന്ത്യയും അയര്‍ലണ്ടും ഗ്രൂപ്പ് എയിലാണ്. ഇന്ത്യയ്ക്കും അയര്‍ലണ്ടിനും ഒപ്പം കാനഡ, പാകിസ്ഥാന്‍, യുഎസ്എ തുടങ്ങിയ ടീമുകളും എ ഗ്രൂപ്പിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com