വിന്‍ഡീസിനു വന്‍ നഷ്ടം; ഹോള്‍ഡര്‍ ലോകകപ്പ് ടീമില്‍ നിന്നു പുറത്ത്

ഒബെദ് മക്കോയ് പകരക്കാരന്‍
Jason Holder ruled out
ജാസന്‍ ഹോള്‍‍ഡര്‍ട്വിറ്റര്‍

കിങ്സ്റ്റന്‍: ടി20 ലോകകപ്പിനൊരുങ്ങുന്ന വെസ്റ്റ് ഇന്‍ഡീസിനു കനത്ത തിരിച്ചടി. വെറ്ററന്‍ ഓള്‍ റൗണ്ടറും മുന്‍ നായകനുമായ ജാസന്‍ ഹോള്‍‍ഡര്‍ ലോകകപ്പ് ടീമില്‍ നിന്നു പുറത്ത്. പരിക്കാണ് താരത്തിനു വിനയായത്.

ഹോള്‍ഡറിന്റെ പകരക്കാരനായ ഒബെദ് മക്കോയ് ടീമിലെത്തി. ലോകകപ്പിനുള്ള അന്തിമ 15 അംഗ സംഘത്തെ വിന്‍ഡീസ് പ്രഖ്യാപിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൗണ്ടി ചാമ്പ്യന്‍ഷിപ്പിനിടെയാണ് ഹോള്‍ഡര്‍ക്ക് പരിക്കേറ്റത്. ഇടവേളയ്ക്ക് ശേഷമാണ് ഹോള്‍ഡര്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ പരിക്ക് താരത്തിന്റെ വഴി മുടക്കി.

വിന്‍ഡീസ് ലോകകപ്പ് ടീം: റോവ്മാന്‍ പവല്‍ (ക്യാപ്റ്റന്‍), അല്‍സാരി ജോസഫ്, ജോണ്‍സന്‍ ചാള്‍സ്, റോസ്റ്റ് ചെയ്‌സ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ഷായ് ഹോപ്, അകീല്‍ ഹുസൈന്‍, ഷമര്‍ േേജാസഫ്, ബ്രണ്ടന്‍ കിങ്, ഒബെദ് മക്കോയ്, ഗുഡാകേഷ് മോട്ടി, നിക്കോളാസ് പൂരാന്‍, ആന്ദ്രെ റസ്സല്‍, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്, റൊമാരിയോ ഷെഫേര്‍ഡ്.

Jason Holder ruled out
കൂറ്റനടികളുമായി വിന്‍ഡീസ് ബാറ്റിങ് നിര; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ടി20 പരമ്പര തൂത്തുവാരി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com