'അങ്ങോട്ടു മാറി നില്‍ക്കു, എന്തൊരു ശല്യമാണിത്'- ആരാധകരോട് ചൂടായി പാക് ക്യാപ്റ്റന്‍ ബാബര്‍ അസം (വീഡിയോ)

ടി20 പരമ്പരയ്ക്കായി പാകിസ്ഥാന്‍ ടീം ഇംഗ്ലണ്ടില്‍
Angry Babar Azam
ബാബര്‍ അസംവീഡിയോ സ്ക്രീന്‍ ഷോട്ട്

ലണ്ടന്‍: കാറില്‍ വന്നിറങ്ങിയതിനു പിന്നാലെ തന്നെ പൊതിഞ്ഞ ആരാധകരോടു പൊട്ടിത്തെറിച്ച് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ലോകകപ്പിനു മന്നോടിയായി ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കായി പാക് ടീം ഇംഗ്ലണ്ടിലുണ്ട്. കാര്‍ഡിഫില്‍ വച്ചാണ് പാക് നായകന്‍ ആരാധകോടു ചൂടായത്.

സെല്‍ഫി എടുക്കാനായി ആരാധകര്‍ കൂട്ടമായി എത്തിയതോടെയാണ് ബാബര്‍ അസ്വസ്ഥനായത്. തന്നെ ഇങ്ങനെ ശല്യപ്പെടുത്തരുതെന്നു ബാബര്‍ ആരാധകരോടു ആവശ്യപ്പെട്ടു. തന്റെ അരികില്‍ നിന്നു മാറി നില്‍ക്കാന്‍ ബാബര്‍ ആരാധകരോടു പറഞ്ഞു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'എന്റെ ദേഹത്തേക്ക് കയറാനാണോ നിങ്ങള്‍ നോക്കുന്നത്. എന്നെ ഇങ്ങനെ ശല്യപ്പെടുത്തരുത്. എനിക്ക് രണ്ട് മിനിറ്റ് സമയം തരു ഞാന്‍ ഒന്നു സംസാരിക്കട്ടെ. നിങ്ങള്‍ ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുകയാണോ'- താരം ആരാധകരോടു പൊട്ടിത്തെറിച്ചു.

ടി20 ലോകകപ്പില്‍ ഇന്ത്യയടക്കമുള്ളവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് പാകിസ്ഥാന്‍. ജൂണ്‍ ഒന്‍പതിനാണ് ഇന്ത്യ- പാക് പോരാട്ടം.

Angry Babar Azam
ടി20 ലോകകപ്പിലെ ഇന്ത്യന്‍ പോരാട്ടം ലൈവ് സ്ട്രീം, സമയക്രമം; അറിയേണ്ടതെല്ലാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com