'ഞാനല്ല, റെക്കോര്‍ഡുകള്‍ എന്നെയാണ് പിന്തുടരുന്നത്'; സൗദിയില്‍ ക്രിസ്റ്റ്യാനോയ്ക്ക് ചരിത്ര നേട്ടം

അല്‍ ഇത്തിഹാദിനെതിരായ മത്സരത്തിലെ ഗോളാണ് ക്രിസ്റ്റ്യാനോയെ നേട്ടത്തിലെത്തിച്ചത്.
Ronaldo breaks Saudi Pro League all-time scoring record
'ഞാന്‍ റെക്കോര്‍ഡുകള്‍ പിന്തുടരുന്നില്ല, റെക്കോര്‍ഡുകള്‍ എന്നെ പിന്തുടരുന്നു'; സൗദിയില്‍ ക്രിസ്റ്റ്യാനോയ്ക്ക് ചരിത്ര നേട്ടം എക്‌സ്

റിയാദ്: സൗദി പ്രോ ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സീസണിലെ അവസാന മത്സരത്തില്‍ സ്‌കോര്‍ ചെയ്തതോടെ ക്രിസ്റ്റ്യാനോയുടെ ഗോള്‍ നേട്ടം 35 ലെത്തി. 2019-ല്‍ അബ്ദെറസാക് ഹംദല്ലയുടെ 34 ഗോള്‍ എന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്.

'ഞാന്‍ റെക്കോര്‍ഡുകള്‍ പിന്തുടരുന്നില്ല, റെക്കോര്‍ഡുകള്‍ എന്നെ പിന്തുടരുന്നു,' ചരിത്ര നേട്ടത്തില്‍ റൊണാള്‍ഡോ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Ronaldo breaks Saudi Pro League all-time scoring record
'മാന്ത്രിക മണ്ണില്‍ പതറി!' നദാല്‍ ഒന്നാം റൗണ്ടില്‍ പുറത്ത്

അല്‍ ഇത്തിഹാദിനെതിരായ മത്സരത്തിലെ ഗോളാണ് ക്രിസ്റ്റ്യാനോയെ നേട്ടത്തിലെത്തിച്ചത്. മത്സരത്തില്‍ ആദ്യ പകുതിയുടെ അധിക സമയത്തും 69ാം മിനിറ്റിലുമാണ് ക്രിസ്റ്റ്യാനോ അല്‍ നസറിനായി ഗോള്‍ നേടിയത്.

മുഹമ്മദ് അല്‍ ഫതിലില്‍ നല്‍കിയ ലോങ് പാസില്‍ നിന്ന് ക്രിസ്റ്റ്യാനോ ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു.

79ാം മിനിറ്റില്‍ അബ്ദുല്‍റഹ്മാന്റെ പെനാല്‍റ്റി ഗോളും ഇഞ്ചുറി ടൈമിലെ അല്‍ നെമെറിന്റെ ഗോളും വന്നതോടെ അല്‍ നസര്‍ തകര്‍പ്പന്‍ ജയത്തിലേക്ക് എത്തി. മത്സരത്തില്‍ 4-2നാണ് അല്‍നാസര്‍ വിജയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com