സുനില്‍ ഗാവസ്‌കറുടെ ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജുവും, 15 അംഗ ടീം ഇങ്ങനെ

സുനില്‍ നരേയ്‌നും- വിരാട് കോഹ്‌ ലിയുമാണ് ടീമിലെ ഒപ്പണിങ് ബാറ്റര്‍മാര്‍.
Sanju also became a wicketkeeper in Sunil Gavaskar's IPL team
സുനില്‍ ഗാവസ്‌കറുടെ ഐപിഎല്‍ ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജുവും, 15 അംഗ ടീം ഇങ്ങനെഎക്‌സ്

മുംബൈ: സുനില്‍ ഗാവസ്‌കറുടെ ഏറ്റവും മികച്ച ഐപിഎല്‍ ടീമില്‍ മലായാളി താരം സഞ്ജു സാംസണും. സഞ്ജുവിന്റെ വിമര്‍ശകനാണെങ്കിലും ഗാവസ്‌കര്‍ തെരഞ്ഞെടുത്ത 15 അംഗ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഹെന്റിച്ച് ക്ലാസനും നിക്കോളാസ് പുരാനുമൊപ്പം സഞ്ജുവും ഇടം നേടി.

സുനില്‍ നരേയ്‌നും- വിരാട് കോഹ്‌ ലിയുമാണ് ടീമിലെ ഒപ്പണിങ് ബാറ്റര്‍മാര്‍. മൂന്നാമനായി സായ് സുദര്‍ശനെത്തുമ്പോള്‍ മധ്യനിര ബാറ്ററായി സഞ്ജുവിന് ഇടം ലഭിച്ചത്. ഹൈദരാബാദിന്റെ യുവതാരം അഭിഷേക് ശര്‍മ, ആന്ദ്രെ റസ്സല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരും ടീമിലുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Sanju also became a wicketkeeper in Sunil Gavaskar's IPL team
അനന്യ പാണ്ഡെ ഹോട്ട്, സാറാ അലിഖാന്‍ ഹോട്ട്; 'റിയാന്‍ പരാഗിന്റെ' ബ്രൗസിങ് ഹിസ്റ്ററി വീഡിയോ വൈറല്‍

സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയെത്തുമ്പോള്‍ പേസ് ഓള്‍ റൗണ്ടര്‍മാരായി ആന്ദ്രെ റസലും ശിവം ദുബെയുമാണ് ഗവാസ്‌കറുടെ ടീമിലിടം നേടിയത്. സ്‌പെഷലിസ്റ്റ് സ്പിന്നറുടെ റോളില്‍ കുല്‍ദീപ് യാദവ് എത്തുമ്പോള്‍ പേസര്‍മാരായി ജസ്പ്രീത് ബുംറ, പാറ്റ് കമ്മിന്‍സ്, ടി നടരാജന്‍, അര്‍ഷ്ദീപ് സിങ് എന്നിവരെയാണ് ഗാവസ്‌കര്‍ തെരഞ്ഞെടുത്തത്.

ഐപിഎല്‍ ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ് പുറത്തായതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് കാപ്റ്റന്‍ സഞ്ജു സാംസണെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തിയിരുന്നു. സഞ്ജുവിന്റേത് മോശം ഷോട്ട് സെലക്ഷനാണെന്നും, ഈ സമീപനം കാരണമാണ് താരത്തിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി ഇടം ലഭിക്കാത്തതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com