'ടി20 ലോകകപ്പില്‍ ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് കഴിയും'; മുന്‍ ഇംഗ്ലണ്ട് നായകന്‍

ടീമിന്റെ ശക്തിയും ആഴവും അത്ഭുതപ്പെടുത്തുന്നതാണ്, 15 അംഗ ടീമില്‍ ഇടം പിടിക്കാത്ത മികച്ച താരങ്ങള്‍ ഇന്ത്യയിലുണ്ടെന്നും മോര്‍ഗന്‍ പറഞ്ഞു
T20 WC India is the strongest side says Morgan
'ടി20 ലോകകപ്പില്‍ ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് കഴിയും'; മുന്‍ ഇംഗ്ലണ്ട് നായകന്‍എക്‌സ്

ലണ്ടന്‍: ഇന്ത്യ ടി20 ലോകകപ്പിലെ ശക്തമായ ടീമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ ഒയിന്‍ മോര്‍ഗന്‍. ഇന്ത്യന്‍ ടീമില്‍ മികച്ച പ്രഭികളുണ്ടെന്നും ടൂര്‍ണമെന്റിലെ ശക്തമായ ടീമുകളിലൊന്നാണ് ഇന്ത്യയെന്നും മോര്‍ഗന്‍ പറഞ്ഞു.

ടീമിന്റെ ശക്തിയും ആഴവും അത്ഭുതപ്പെടുത്തുന്നതാണ്, 15 അംഗ ടീമില്‍ ഇടം പിടിക്കാത്ത മികച്ച താരങ്ങള്‍ ഇന്ത്യയിലുണ്ടെന്നും മോര്‍ഗന്‍ പറഞ്ഞു. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ ആതര്‍ട്ടണുമായുള്ള ചര്‍ച്ചയിലാണ് മോര്‍ഗന്‍ ഇക്കാര്യം പറഞ്ഞത്.

ടൂര്‍ണമെന്റില്‍ ഏതൊരു ടീമിനെയും തോല്‍പ്പിക്കാന്‍ കഴിയുന്ന ടീമാണ് ഇന്ത്യ. ശുഭ്മാന്‍ ഗില്ലിനെയും കെ എല്‍ രാഹുലിനെയും പോലുള്ളവരെ ടീമില്‍ ഉര്‍പ്പെടുത്തതാണ് പിഴവായി. താനാണ് ടീമിനെ തെരഞ്ഞെടുത്തതെങ്കില്‍ യശസ്വി ജയ്സ്വാളിന് പകരം ശുഭ്മാന്‍ ഗില്‍ ടീമിലുണ്ടാകുമായിരുന്നു. ലോകകപ്പ് പോലുള്ള വലിയ മത്സരങ്ങളില്‍ ഗില്ലിന്റെ പ്രകടനം മികച്ചതായിരിക്കുമെന്നും മോര്‍ഗന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

T20 WC India is the strongest side says Morgan
സുനില്‍ ഗാവസ്‌കറുടെ ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജുവും, 15 അംഗ ടീം ഇങ്ങനെ

ഇന്ത്യ മിക്കവാറും എല്ലാ ടൂര്‍ണമെന്റുകളിലേക്കും കിരീട ഫേവറിറ്റുകളാണെന്നും എന്നാല്‍ പത്ത് വര്‍ഷമായി ഐസിസി കിരീടം നേടിയിട്ടില്ലെന്നും മോര്‍ഗന്‍ പറഞ്ഞു. ഐപിഎല്‍ വന്നതിനുശേഷം ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ മെച്ചപ്പെട്ടുവെന്ന് പലരും വാദിക്കുന്നു. എന്നാല്‍ ഐപിഎല്ലിന് മുമ്പാണ് ഇന്ത്യ ടി20 ലോകകപ്പ് നേടിയതെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ ആതര്‍ട്ടണ്‍ ചൂണ്ടിക്കാട്ടി. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യ അവസാനമായി നേടിയ ഐസിസി കിരീടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com