ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ നേരില്‍ കാണാന്‍ സച്ചിനും

ടി20 ലോകകപ്പിലെ പോരാട്ടം കാണാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ന്യൂയോര്‍ക്കിലെത്തും
Sachin likely present
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ട്വിറ്റര്‍

മുംബൈ: ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം നേരിട്ടു കാണാന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എത്തിയേക്കും. ജൂണ്‍ ഒന്‍പതിനു ന്യൂയോര്‍ക്കിലാണ് ഇന്ത്യ- പാക് ബദ്ധവൈരികള്‍ നേര്‍ക്കുനേര്‍ വരുന്നത്.

സച്ചിന്‍ ഇന്ത്യ- പാക് പോരാട്ടത്തിനെത്തുമെന്നു ഐസിസിയുമായി ബന്ധപ്പെട്ട അധികൃതരാണ് വെളിപ്പെടുത്തിയത്. അദ്ദേഹം ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ടീം അംഗങ്ങളെ നേരില്‍ കാണുമോ എന്നതു സംബന്ധിച്ചു ഇപ്പോള്‍ വ്യക്തത വന്നിട്ടില്ലെന്നും ഐസിസിയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2015ലെ ഏകദിന ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു നേരത്തെ സച്ചിന്‍. ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്ററായാണ് സച്ചിന്‍ വിലയിരുത്തപ്പെടുന്നത്. താരത്തിന്റെ പവലിയനിലെ സാന്നിധ്യം ഇന്ത്യന്‍ ടീമിനു ആത്മവിശ്വാസമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ജൂണ്‍ ഒന്ന് മുതല്‍ 29 വരെ യുഎസ്എ, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് ലോകകപ്പ് പോരാട്ടം അരങ്ങേറുന്നത്. ജൂണ്‍ അഞ്ചിനു അയര്‍ലന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. പിന്നാലെയാണ് ഒന്‍പതിനു പാകിസ്ഥാനെ നേരിടുക.

Sachin likely present
ബിസിസിഐ തല കുലുക്കി, ഐപിഎൽ കഴിഞ്ഞ് സഞ്ജു പറന്നു ദുബായിലേക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com