അനുഷ്‌കയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മുംബൈയില്‍ ഡിന്നറിനെത്തി കോഹ്‌ലി, വിഡിയോ

വളരെ കുറച്ച് അവസരങ്ങളില്‍ മാത്രമാണ് ഇരുവരും ഒരുമിച്ച് ആരാധകര്‍ക്ക് മുന്നിലെത്തിയിട്ടുള്ളു.
Virat Kohli enjoys dinner  with Anushka Sharma and friends
അനുഷ്‌കയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മുംബൈയില്‍ ഡിന്നറിനെത്തി കോഹ്‌ലി, വിഡിയോ ഇന്‍സ്റ്റഗ്രാം

മുംബൈ: ടി20 ലോകകപ്പ് നടക്കാനിരിക്കെ മുംബൈയില്‍ കോഹ്‌ലി ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം ഡിന്നറിനെത്തിയതിന്റെ വിഡിയോ ഏറ്റെടുത്ത് ആരാധകര്‍.

ലോകകപ്പിനായി ഇന്ത്യയുടെ ആദ്യ സംഘം അമേരിക്കയിലെത്തിയെങ്കിലും കോഹ്‌ലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വൈകിയേ എത്തുകയുള്ളുവെന്ന് അറിയിച്ചിരുന്നു.

മുംബൈയില്‍ നിന്നുള്ള വിഡിയോയില്‍ കോഹ്‌ലിക്കും അനുഷ്‌കയ്ക്കും പുറമെ മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍ ഭാര്യ സാഗരിക ഘട്‌ഗെ, ക്രിക്കറ്റ് അവതാരകന്‍ ഗൗരവ് കപൂര്‍ തുടങ്ങിയവരെയും കാണാം. മുംബൈ ഭാദ്രയിലെ റസ്‌റ്റോറന്റില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന കോഹ്‌ലിയും അനുഷ്‌കയും സുഹൃത്തക്കളോട് യാത്ര പറയുന്നതും തങ്ങള്‍ വന്ന കാര്‍ വരുന്നതിനായി കാത്തുനില്‍ക്കുന്നതുമാണ് വിഡിയോയിലുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Virat Kohli enjoys dinner  with Anushka Sharma and friends
പരിശീലകന്‍ ഉള്‍പ്പെടെ ഫീല്‍ഡില്‍, ഒന്‍പതു പേരുമായി ഇറങ്ങി ഓസീസ് നമീബിയയെ തകര്‍ത്തു

വളരെ കുറച്ച് അവസരങ്ങളില്‍ മാത്രമാണ് ഇരുവരും ഒരുമിച്ച് ആരാധകര്‍ക്ക് മുന്നിലെത്തിയിട്ടുള്ളു. ഐപിഎല്ലില്‍ മികച്ച ഫോമില്‍ കളിച്ച കോഹ് ലി ലോകകപ്പിലും തന്റെ ഫോം ആവത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കോഹ് ലി വൈകാതെ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com