കൂടുതല്‍ റണ്‍സ് കോഹ്‌ലിക്ക്, സ്‌ട്രൈക്ക് റേറ്റില്‍ ബട്‌ലര്‍; ടി20 ലോകകപ്പിലെ ഇതിഹാസങ്ങള്‍

ലോകകപ്പിലെ ബാറ്റിങ് റെക്കോര്‍ഡുകള്‍
Legends of T20 World Cup
വിരാട് കോഹ്ലിട്വിറ്റര്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിന്റെ എട്ട് അധ്യായങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. മികച്ച ബാറ്റിങ് പ്രകടനങ്ങളാല്‍ സമ്പന്നമാണ് ഈ എട്ട് എഡിഷനുകളും. ലോകകപ്പിലെ ചില ബാറ്റിങ് റെക്കോര്‍ഡുകള്‍.

ഏറ്റവും കൂടുതല്‍ റണ്‍സ്

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ബാറ്ററുടെ റെക്കോര്‍ഡ് വിരാട് കോഹ്‌ലിയുടെ പേരിലാണ്. 1141 റണ്‍സ്.

ഒറ്റ എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡും കോഹ്‌ലിയുടെ പേരില്‍ തന്നെ. 2014 ലോകകപ്പില്‍ 319 റണ്‍സ് അടിച്ചെടുത്തതാണ് നേട്ടം. 2106ലെ എഡിഷനില്‍ താരം 296 റണ്‍സും കണ്ടെത്തി.

1016 റണ്‍സുമായി മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസവുമായ മഹേല ജയവര്‍ധനെ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയിലെ രണ്ടാമന്‍. ടി20 ക്രിക്കറ്റിലെ വമ്പന്‍ ഹിറ്റര്‍മാരില്‍ ഒരാളായ യുനിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 965 റണ്‍സാണ് താരം അടിച്ചെടുത്തത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാലാം സ്ഥാനത്ത്. 963 റണ്‍സാണ് രോഹിത് നേടിയത്. അഞ്ചാം സ്ഥാനത്ത് തിലകരത്‌നെ ദില്‍ഷന്‍. ശ്രീലങ്കന്‍ ഇതിഹാസം നേടിയത് 897 റണ്‍സ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Legends of T20 World Cup

ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ്

നിലവില്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും പരിമിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ബാറ്ററുമായ ജോഷ് ബട്‌ലറുടെ പേരിലാണ് ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റിന്റെ റെക്കോര്‍ഡ്. 144.48 ആണ് താരത്തിന്റെ ടി20 ലോകകപ്പിലെ സ്‌ട്രൈക്കറ്റ് റേറ്റ്.

ടി20യിലെ എക്കാലത്തേയും മികച്ച ബാറ്ററായ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ല്യേഴ്‌സാണ് പട്ടികയില്‍ രണ്ടാമത്. 143.40 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

ഈ പട്ടികയിലും മൂന്നാം സ്ഥാനത്ത് ഗെയ്ല്‍ ഉണ്ട്. 142.75 ആണ് ഇതിഹാസ കരീബിയന്‍ ഓള്‍ റൗണ്ടറുടെ സ്‌ട്രൈക്ക് റേറ്റ്. ടി20 ലോകകപ്പില്‍ രണ്ട് തവണ സെഞ്ച്വറിയടിച്ച ഏക ബാറ്ററും ഗെയ്ല്‍ തന്നെ.

മഹേല ജയവര്‍ധനെയാണ് നാലാമത്. 134.74 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. അഞ്ചാം സ്ഥാനത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. 133.22 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

Legends of T20 World Cup
2 ക്രിക്കറ്റ് ഹെവി വെയ്റ്റുകള്‍, അട്ടിമറിക്കാന്‍ സ്‌കോട്‌ലന്‍ഡ്; മരണ ഗ്രൂപ്പ് സാധ്യതകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com