ലോകകപ്പില്‍ വിയര്‍ക്കും, പതറി പാകിസ്ഥാന്‍; ടി20 പരമ്പരയില്‍ ഇംഗ്ലീഷ് സര്‍വാധിപത്യം

പാകിസ്ഥാനെതിരായ ടി20 പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്
England Beat Pakistan
ഇംഗ്ലണ്ട്- പാക് പോരാട്ടത്തില്‍ നിന്ന്ട്വിറ്റര്‍

ലണ്ടന്‍: ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന ഇംഗ്ലണ്ടിനു ആത്മവിശ്വാസം കൂട്ടി പരമ്പര നേട്ടം. പാകിസ്ഥാനെ ഏഴ് വിക്കറ്റിനു തകര്‍ത്ത് ടി20 പരമ്പര പിടിച്ചെടുത്ത് ഇംഗ്ലണ്ട്. നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനാണ് ഇംഗ്ലണ്ട് നേടിയത്. പരമ്പരയിലെ ഒന്നും മൂന്നും മത്സരങ്ങള്‍ ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചതോടെ ഫലത്തില്‍ പാകിസ്ഥാന്‍ സമ്പൂര്‍ണ പരമ്പര തോല്‍വി ഏറ്റുവാങ്ങിയാണ് ലോകകപ്പിനെത്തുന്നത്.

ബാറ്റിങിലും ബൗളിങിലും ഇംഗ്ലണ്ടിന്റെ ആധിപത്യമാണ് നാലാം പോരില്‍ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്റെ പോരാട്ടം 19.5 ഓവറില്‍ 157 റണ്‍സില്‍ അവസാനിപ്പിച്ച ഇംഗ്ലണ്ട് വെറും 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 158 റണ്‍സെടുത്താണ് വിജയിച്ചത്.

ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിനായി ഫില്‍ സാള്‍ട്ട് (24 പന്തില്‍ 45) ഐപിഎല്‍ ഫോം തുടര്‍ന്നു. താരം ആറ് ഫോറും രണ്ട് സിക്‌സും പറത്തി.

ക്യാപ്റ്റന്‍ ജോഷ് ബട്‌ലര്‍ ഒരു സിക്‌സും ഏഴ് ഫോറും സഹിതം 39 റണ്‍സ് കണ്ടെത്തി. വില്‍ ജാക്‌സ് 18 പന്തില്‍ 20 റണ്‍സെടുത്തു മടങ്ങി.

16 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 28 റണ്‍സെടുത്തു ജോണി ബെയര്‍സ്‌റ്റോയും 14 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 17 റണ്‍സുമായി ഹാരി ബ്രൂകും പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്നു കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനു വിജയവും പരമ്പരയും സമ്മാനിച്ചു.

ഇംഗ്ലണ്ടിനു നഷ്ടമായ മൂന്ന് വിക്കറ്റുകളും ഹാരി റൗഫ് സ്വന്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനായി മുന്‍നിര ബാറ്റര്‍മാര്‍ തിളങ്ങിയെങ്കിലും മധ്യനിര സമ്പൂര്‍ണ പരാജയമായി. 21 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 38 റണ്‍സെടുത്ത ഉസ്മാന്‍ ഖാനാണ് ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ ബാബര്‍ അസം 22 പന്തില്‍ 36 റണ്‍സെടുത്തു. മുഹമ്മദ് റിസ്വാന്‍ 16 പന്തില്‍ 23 റണ്‍സും കണ്ടെത്തി. പിന്നീട് ഇഫ്തിഖര്‍ അഹമദ് (21), നസീം ഷാ (16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ഇംഗ്ലണ്ടിനായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് വീഴ്ത്തി. മാര്‍ക് വുഡ്, ആദില്‍ റഷീദ്, ലിയാം ലിവിങ്സ്റ്റന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ജോഫ്ര ആര്‍ച്ചര്‍, ക്രിസ് ജോര്‍ദാന്‍, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

England Beat Pakistan
18 സിക്‌സുകള്‍! ഓസീസിനെ തകര്‍ത്ത് വിന്‍ഡീസിന്‍റെ 'വെടിക്കെട്ട്' മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com