വഴി മാറുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ച് ഉറുഗ്വെ ഇതിഹാസം എഡിന്‍സന്‍ കവാനി

ഉറുഗ്വെയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരം
Edinson Cavani announces retirement
കവാനിട്വിറ്റര്‍

മോണ്ടെവീഡിയോ: വെറ്ററന്‍ താരവും ഇതിഹാസ സ്‌ട്രൈക്കറുമായ ഉറുഗ്വെയുടെ എഡിന്‍സന്‍ കവാനി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഉറുഗ്വെക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ചരിത്രത്തിലെ രണ്ടാമത്തെ താരമെന്ന നേട്ടത്തിനുടമയാണ് കവാനി. താരം നിലവില്‍ അര്‍ജന്റീന ക്ലബ് ബൊക്ക ജൂനിയേഴ്‌സിന്റെ താരമാണ്.

ഇന്‍സ്റ്റഗ്രാമിലിട്ട നീണ്ട കുറിപ്പിലാണ് താരം വിരമിക്കുകയാണെന്ന കാര്യം വ്യക്തമാക്കിയത്. രാജ്യത്തിനായി കളിക്കാന്‍ സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്നു താരം വ്യക്തമാക്കി. കരിയറിലുടനീളം പിന്തുണച്ച ആരാധകര്‍ക്ക് താരം നന്ദി പറഞ്ഞു.

2008ലാണ് താരം ഉറുഗ്വെ ജേഴ്‌സിയില്‍ അരങ്ങേറിയത്. കൊളംബിയക്കെതിരെയാണ് ആദ്യമായി കളിച്ചത്. 136 മത്സരങ്ങള്‍ ദേശീയ ടീമിനായി കളിച്ച കവാനി 58 ഗോളുകളും നേടി. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തും കവാനിയുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2010ലെ ലോകകപ്പില്‍ ഉറുഗ്വെ നാലാം സ്ഥാനത്തെത്തിയപ്പോഴും 2018ലെ ലോകകപ്പില്‍ മുന്നേറ്റം നടത്തിയപ്പോഴും ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു കവാനി. 2011ല്‍ ഉറുഗ്വെ കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായപ്പോഴും കവാനിയുടെ റോള്‍ ശ്രദ്ധയമായിരുന്നു.

പാലെര്‍മോ, നാപ്പോളി, പിഎസ്ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, വലന്‍സിയ ടീമുകള്‍ക്കായി നേരത്തെ 37കാരന്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് താരം ബൊക്ക ജൂനിയേഴ്‌സില്‍ എത്തിയത്.

Edinson Cavani announces retirement
ലോകകപ്പില്‍ വിയര്‍ക്കും, പതറി പാകിസ്ഥാന്‍; ടി20 പരമ്പരയില്‍ ഇംഗ്ലീഷ് സര്‍വാധിപത്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com