സര്‍ക്കാര്‍ തന്നെ ഇറങ്ങിയിട്ടും വിസ ഇല്ല; സന്ദീപ് ലാമിചനെയ്ക്ക് ലോകകപ്പ് നഷ്ടം

നേപ്പാള്‍ സര്‍ക്കാരും നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷനും ശ്രമിച്ചിട്ടും വിസ അപേക്ഷ തള്ളി യുസ്എ
Sandeep Lamichane's US visa denied
സന്ദീപ് ലാമിചനെട്വിറ്റര്‍

കാഠ്മണ്ഡു: ടി20 ലോകകപ്പിനൊരുങ്ങുന്ന നേപ്പാള്‍ ടീമിനു കനത്ത തിരിച്ചടി. അവരുടെ സൂപ്പര്‍ താരവും മുന്‍ നായകനും ലെഗ് സ്പിന്നറുമായ സന്ദീപ് ലാമിചനെയ്ക്ക് ലോകകപ്പ് നഷ്ടമാകും. രണ്ടാം തവണയും താരത്തിനു വിസ നിഷേധിക്കപ്പെട്ടതോടെയാണ് യാത്ര മുടങ്ങിയത്. അമേരിക്കന്‍ അധികൃതരാണ് വിസ അപേക്ഷ വീണ്ട തള്ളിയത്. നേപ്പാളിനായി ഏകദിനത്തിലും ടി20യിലും ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ് ലാമിചനെ.

നേപ്പാള്‍ സര്‍ക്കാരും നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷനും താരത്തെ പിന്തുണച്ചു. നേപ്പാള്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥനയും പക്ഷേ യുഎസ് അധികൃതര്‍ തള്ളി. കഴിഞ്ഞ ആഴ്ചയാണ് ആദ്യ അപേക്ഷ തള്ളിയത്. പിന്നാലെയാണ് രണ്ടാമതും അപേക്ഷ നല്‍കിയത്. എന്നാല്‍ അതും ലക്ഷ്യം കണ്ടില്ല. എന്തു കാരണത്താലാണ് വിസ നിഷേധിച്ചത് എന്നതു സംബന്ധിച്ചുള്ള വിവരങ്ങല്‍ പുറത്തുവിടാന്‍ കഴിയില്ല എന്നാണ് കാഠ്മണ്ഡുവിലെ അമേരിക്കന്‍ എംബസി അധികൃതര്‍ വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി സന്ദീപിനെ ഈ വര്‍ഷം ജനുവരിയില്‍ കോടതി എട്ട് വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. എന്നാല്‍ പിന്നീട് കാഠ്മണ്ഡു ജില്ലാ കോടതിയുടെ ഈ വിധി മെയ് മാസത്തില്‍ ഹൈക്കോടതി റദ്ദാക്കുകയും താരം നിരപരാധിയാണെന്നു കണ്ടെത്തുകയും ചെയ്തു. ഇതോടെ സന്ദീപിന്റെ സസ്‌പെന്‍ഷന്‍ അടക്കമുള്ളവ നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ എടുത്തു കളഞ്ഞിരുന്നു. താരത്തിനു ലോകകപ്പ് കളിക്കാനാകുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. അതിനിടെയാണ് വിസ നിഷേധിക്കപ്പെട്ടത്.

ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് നേപ്പാള്‍. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകളാണ് ഗ്രൂപ്പ് ഡിയില്‍. ജൂണ്‍ നാലിന് നെതര്‍ലന്‍ഡ്‌സുമായാണ് അവരുടെ ആദ്യ പോരാട്ടം.

Sandeep Lamichane's US visa denied
ലോകകപ്പില്‍ വിയര്‍ക്കും, പതറി പാകിസ്ഥാന്‍; ടി20 പരമ്പരയില്‍ ഇംഗ്ലീഷ് സര്‍വാധിപത്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com