സിക്‌സില്‍ വമ്പന്‍ 'യൂനിവേഴ്‌സ് ബോസ്!'- ലോകകപ്പിലെ ഹിറ്റിങ് റെക്കോര്‍ഡ്

ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ പറത്തിയ 5 താരങ്ങള്‍
Leading six-hitters
ക്രിസ് ഗെയ്ലും രോഹിത് ശര്‍മയുംട്വിറ്റര്‍

ന്യൂയോര്‍ക്ക്: ടി20 ഫോര്‍മാറ്റ് ബാറ്റര്‍മാരുടെ സംഹാര താണ്ഡവ വേദിയാണ്. ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ തൂക്കിയ താരം ആരായിരിക്കും. വെസ്റ്റ് ഇന്‍ഡീസ് അതികായനും യൂനിവേഴ്‌സ് ബോസുമായ ക്രിസ് ഗെയിലിനാണ് ആ റെക്കോര്‍ഡ്.

ടി20 ലോകകപ്പിലെ സിക്‌സ് റെക്കോര്‍ഡ്

ക്രിസ് ഗെയ്ല്‍

ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ തൂക്കിയതിന്റെ റെക്കോര്‍ഡ് ക്രിസ് ഗെയ്‌ലിന്റെ പേരില്‍. താരം 63 സിക്‌സുകളാണ് തൂക്കിയത്. ഒറ്റ ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് പറത്തിയതും യൂനിവേഴ്‌സ് ബോസ് തന്നെ. 11 എണ്ണം. ഇംഗ്ലണ്ടിനെതിരെയാണ് താരത്തിന്റെ ഈ തീപ്പൊരി പ്രകടനം.

രോഹിത് ശര്‍മ

റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. 35 സിക്‌സുകളാണ് താരം ടി20 ലോകകപ്പില്‍ പറത്തിയത്. 36 ഇന്നിങ്‌സുകളില്‍ നിന്നാണ് ഇത്രയും സിക്‌സുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജോഷ് ബട്‌ലര്‍

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോഷ് ബട്‌ലര്‍ മൂന്നാമത്. താരം ഇതുവരെ 33 സിക്‌സുകള്‍ പറത്തി. 27 മത്സരങ്ങളില്‍ നിന്നാണ് നേട്ടം.

യുവരാജ് സിങ്

നാലാം സ്ഥാനത്തുള്ള ിന്ത്യന്‍ ഇതിഹാസം യുവരാജ് സിങിനും 33 സിക്‌സുകള്‍. സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരോവറില്‍ ആറ് പന്തുകളും സിക്‌സ് പറത്തിയതും ലോകകപ്പ് പോരിലാണ്.

ഷെയ്ന്‍ വാട്‌സന്‍

31 സിക്‌സുകളുമായി മുന്‍ ഓസീസ് ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ അഞ്ചാമത് നില്‍ക്കുന്നു. രോഹിത് ശര്‍മയും ജോഷ് ബട്‌ലറും ഇത്തവണ ലോകകപ്പ് കളിക്കുന്നുണ്ട്. ഇരുവരില്‍ ആര് ഗെയ്‌ലിനെ വെട്ടിക്കുമെന്നു കാത്തിരുന്നു കാണാം.

Leading six-hitters
സര്‍ക്കാര്‍ തന്നെ ഇറങ്ങിയിട്ടും വിസ ഇല്ല; സന്ദീപ് ലാമിചനെയ്ക്ക് ലോകകപ്പ് നഷ്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com