'ഗോട്ട്' വരുന്നു... ലോകകപ്പിനായി പറന്ന് കോഹ്‌ലി

അമേരിക്കയിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും
T20 World Cup- Virat Kohli
യുഎസ്എയിലേക്ക് യാത്ര തിരിക്കാനായി മുംബൈ വിമാനത്താവളത്തിലെത്തുന്ന കോഹ്ലിട്വിറ്റര്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ ന്യൂയോര്‍ക്കിലേക്ക് പറന്ന് വിരാട് കോഹ്‌ലി. ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസം ആദ്യ ട്രെയിനിങ് സെഷന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ശ്രദ്ധേയ അസാന്നിധ്യം കോഹ്‌ലിയുടേതായിരുന്നു. യുഎസ്എയിലേക്ക് പോയ ഇന്ത്യയുടെ ആദ്യ സംഘത്തിനൊപ്പം കോഹ്‌ലി ഉണ്ടായിരുന്നില്ല.

ഐപിഎല്ലിനു പിന്നാലെ ഒരു ഇടവേള വേണമെന്നു കോഹ്‌ലി ബിസിസിഐയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് മുന്‍ ക്യാപ്റ്റന്‍ ക്യാമ്പിലെത്താന്‍ വൈകിയത്.

താരത്തിന്റെ വരവിനെ ആരാധകര്‍ ആഘോഷമാക്കി. ലോകകപ്പിന്റെ ഗോട്ട് (ഗ്രെയ്റ്റസ്റ്റ് ഓഫ് ആള്‍ ടൈം) ഇതാ വരുന്നു എന്നതടക്കമുള്ള കുറിപ്പുകളുമായി താരം മുംബൈ വിമനത്താവളത്തിലേക്ക് എത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ പങ്കിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മിന്നും ഫോമിലാണ് കോഹ്‌ലി കളിച്ചത്. ഏറ്റവും കൂടുതല്‍ റണ്‍സെടുത്തതിന്റെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത് കോഹ്‌ലിയാണ്. രണ്ടാം ലോകകപ്പ് ലക്ഷ്യമിടുന്ന ഇന്ത്യക്ക് താരത്തിന്റെ ഫോം വലിയ ആത്മവിശ്വാസം നല്‍കുന്നത്.

ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. അയര്‍ലന്‍ഡാണ് എതിരാളികള്‍. ഇന്ത്യയും ചിരവൈരികളായ പാകിസ്ഥാനും തമ്മിലുള്ള ബ്ലോക്ക് ബസ്റ്റര്‍ ജൂണ്‍ 9നാണ് അരങ്ങേറുന്നത്.

T20 World Cup- Virat Kohli
അനായാസം, കത്തും ആത്മവിശ്വാസം! ജോക്കോവിച് ഫ്രഞ്ച് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com