18 സിക്‌സുകള്‍! ഓസീസിനെ തകര്‍ത്ത് വിന്‍ഡീസിന്‍റെ 'വെടിക്കെട്ട്' മുന്നറിയിപ്പ്

25 പന്തില്‍ എട്ട് സിക്സുകള്‍ സഹിതം 75 റണ്‍സ് എടുത്ത് നിക്കോളാസ് പൂരാന്‍
West Indies warning
വിന്‍ഡീസ് ടീംട്വിറ്റര്‍

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ലോകകപ്പിനൊരുങ്ങുന്ന ടീമുകള്‍ക്ക് മുന്നറിയിപ്പുമായി മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. കരുത്തരായ ഓസ്‌ട്രേലിയയെ സന്നാഹ മത്സരത്തില്‍ വീഴ്ത്തി വിന്‍ഡീസ്. 35 റണ്‍സിന്റെ ജയമാണ് അവര്‍ സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ അടിച്ചു കൂട്ടിയത് 257 റണ്‍സ്. നാല് വിക്കറ്റ് നഷ്ടത്തിലാണ് ടീം മികച്ച ടോട്ടല്‍ ഉയര്‍ത്തിയത്. ഓസ്‌ട്രേലിയയുടെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സില്‍ അവസാനിച്ചു.

വിന്‍ഡീസ് ബാറ്റര്‍മാരുടെ വെടിക്കെട്ട് ബാറ്റിങാണ് ഓസീസിനെതിരെ കണ്ടത്. വെറും 25 പന്തില്‍ എട്ട് സിക്‌സും അഞ്ച് ഫോറും സഹിതം 75 റണ്‍സ് വാരിയ നിക്കോളാസ് പൂരാന്‍ ഐപിഎല്ലിലെ ഫോം തുടര്‍ന്നു.

ക്യാപ്റ്റന്‍ റോവ്മാന്‍ പവലും അര്‍ധ സെഞ്ച്വറി നേടി. താരം 25 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം 52 റണ്‍സെടുത്തു. ജോണ്‍സന്‍ ചാള്‍സ് 31 പന്തില്‍ 40 റണ്‍സെടുത്തും തിളങ്ങി.

18 പന്തില്‍ നാല് വീതം സിക്‌സും ഫോറും പറത്തി 47 റണ്‍സുമായി ഷെര്‍ഫന്‍ റുതര്‍ഫോര്‍ഡും വെട്ടിത്തിളങ്ങി പുറത്താകാതെ നിന്നു. താരത്തിനൊപ്പം 13 പന്തില്‍ 18 റണ്‍സുമായി ഷിമ്രോണ്‍ ഹെറ്റ്‌മെയറും പുറത്താകാതെ ക്രീസില്‍ തുടര്‍ന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മറുപടി പറയാനിറങ്ങിയ ഓസീസിനായി ജോഷ് ഇംഗ്ലിസ് അര്‍ധ സെഞ്ച്വറി നേടി. താരം 30 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും സഹിതം 55 റണ്‍സെടുത്തു. നാതാന്‍ എല്ലിസാണ് തിളങ്ങിയ മറ്റൊരു താരം. 22 പന്തില്‍ 39 റണ്‍സെടുത്ത എല്ലിസ് രണ്ട് സിക്‌സും നാല് ഫോറും പറത്തി. ടിം ഡേവിഡ്, മാത്യു വെയ്ഡ് എന്നിവര്‍ 25 റണ്‍സ് വീതം കണ്ടെത്തി. ആഷ്ടന്‍ ആഗര്‍ 13 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും സഹിതം 28 റണ്‍സ് കണ്ടെത്തി. ആദം സാംപ 21 റണ്‍സുമായി പുറത്താകാതെ നിന്നു.

വിന്‍ഡീസിനായി അല്‍സാരി ജോസഫ്, ഗുഡാകേഷ് മോട്ടി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. അകീല്‍ ഹുസൈന്‍, ഷമര്‍ ജോസഫ്, ഒബദ് മക്കോയ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ലോകകപ്പ് തയ്യാറെടുപ്പുകള്‍ നടത്തുന്ന വിന്‍ഡീസ് തുടരെ നാല് ടി20 വിജയങ്ങളാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മൂന്നില്‍ മൂന്ന് പോരാട്ടവും ജയിച്ച് പരമ്പര തൂത്തുവാരിയാണ് അവര്‍ ഓസീസിനെ നേരിടാനിറങ്ങിയത്.

West Indies warning
'ഗോട്ട്' വരുന്നു... ലോകകപ്പിനായി പറന്ന് കോഹ്‌ലി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com