'തല' തന്നെ തലപ്പത്ത്! ടി20 ലോകകപ്പിലെ 'സൂപ്പര്‍' വിക്കറ്റ് കീപ്പര്‍മാര്‍

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കി റെക്കോര്‍‍ഡിട്ട വിക്കറ്റ് കീപ്പര്‍മാര്‍
wicket keeper- most dismissals
ധോനിട്വിറ്റര്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ വിക്കറ്റിനു പിന്നില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ പുറത്താക്കിയതിന്റെ റെക്കോര്‍ഡ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസവുമായി മഹേന്ദ്ര സിങ് ധോനിയുടെ പേരില്‍. വിക്കറ്റ് കീപ്പറെന്ന നിലയില്‍ മിന്നുന്ന പ്രകടനങ്ങള്‍ നിരവധി തല പുറത്തെടുത്തിട്ടുണ്ട്.

ടി20 ലോകകപ്പിലെ വിക്കറ്റ് കീപ്പിങ് റെക്കോര്‍ഡ്

മഹേന്ദ്ര സിങ് ധോനി

വിക്കറ്റിനു പിന്നില്‍ ലോകകപ്പ് പോരില്‍ ധോനി 32 പേരെയാണ് പുറത്താക്കിയത്. 11 സ്റ്റംപിങുകളും 21 ക്യാച്ചും. 33 മത്സരങ്ങളില്‍ നിന്നാണ് നേട്ടം.

കമ്രാന്‍ അക്മല്‍

പാക് വിക്കറ്റ് കീപ്പറാണ് രണ്ടാമത്. താരം 30 പുറത്താക്കലുകള്‍. 18 സ്റ്റംപിങുകളും 12 ക്യാച്ചുകളും. 30 മത്സരങ്ങളില്‍ നിന്നാണ് നേട്ടം.

wicket keeper- most dismissals
അഞ്ചില്‍ നാലും സ്പിന്നര്‍മാര്‍, മുന്നില്‍ ഷാകിബ്; ടി20 ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാര്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദിനേഷ് രാംദിന്‍

വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പറാണ് മൂന്നാം സ്ഥാനത്ത്. താരം 27 പേരെ പുറത്താക്കി. 29 മത്സരങ്ങളില്‍ നിന്നാണ് നേട്ടം. 18 ക്യാച്ചുകളും 9 സ്റ്റംപിങുകളും രാംദിന്റെ പേരിലുണ്ട്.

കുമാര്‍ സംഗക്കാര

26 പെരെ പുറത്താക്കിയാണ് സംഗക്കാര നാലാം സ്ഥാനത്തെത്തിയത്. 31 കളിയില്‍ 14 സ്റ്റംപിങുകളും 12 ക്യാച്ചുകളും.

ക്വിന്റന്‍ ഡി കോക്ക്

18 കളിയില്‍ 22 പേരെയാണ് ദക്ഷിണാഫ്രിക്കന്‍ താരം പുറത്താക്കിയത്. 17 ക്യാച്ചുകളും 5 സ്റ്റംപിങുകളും ഡി കോക്കിനുണ്ട്. 18 കളികളാണ് താരം കളിച്ചത്.

wicket keeper- most dismissals
സിക്‌സില്‍ വമ്പന്‍ 'യൂനിവേഴ്‌സ് ബോസ്!'- ലോകകപ്പിലെ ഹിറ്റിങ് റെക്കോര്‍ഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com