സ്വപ്‌നക്കുതിപ്പ് തുടര്‍ന്ന് ട്രീസയും ഗായത്രിയും; സിങ്കപ്പുര്‍ ഓപ്പണ്‍ സെമിയില്‍

ക്വാര്‍ട്ടറില്‍ കൊറിയയുടെ കിം സോ യോങ്- കോങ് ഹി യോങ് സഖ്യത്തെ വീഴ്ത്തി
ട്രീസ- ഗായത്രി സഖ്യം
ട്രീസ- ഗായത്രി സഖ്യംട്വിറ്റര്‍

സിങ്കപ്പുര്‍: ഇന്ത്യന്‍ ബാഡ്മിന്റണിലെ പുത്തന്‍ സെന്‍സേഷന്‍ സഖ്യമായ ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും സിങ്കപ്പുര്‍ ഓപ്പണ്‍ വനിതാ ഡബിള്‍സിന്റെ സെമിയില്‍. മലയാളിയായ ട്രീസയും ഇതിഹാസ താരമായ ഗോപീചന്ദിന്റെ മകള്‍ ഗായത്രിയും ചേര്‍ന്ന സഖ്യം ക്വാര്‍ട്ടറില്‍ കൊറിയയുടെ കിം സോ യോങ്- കോങ് ഹി യോങ് സഖ്യത്തെയാണ് വീഴ്ത്തിയത്.

മത്സരത്തില്‍ ഗംഭീര തിരിച്ചു വരാണ് ഇന്ത്യന്‍ സഖ്യം നടത്തിയത്. ആദ്യ സെറ്റ് കൈവിട്ടിട്ടും അവര്‍ രണ്ടും മൂന്നും സെറ്റുകള്‍ പിടിച്ചെടുത്താണ് വിജയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്‌കോര്‍: 18-21, 21-19, 24-22. രണ്ട്, മൂന്ന് സെറ്റുകളില്‍ കൊറിയന്‍ സഖ്യം വെല്ലുവിളിയായെങ്കിലും അതെല്ലാം പോരാട്ട വീര്യത്താല്‍ ഇന്ത്യന്‍ സഖ്യം അതിജീവിച്ചു.

കരിയറില്‍ ഇതാദ്യമായാണ് ഇരുവരും ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ സൂപ്പര്‍ 750 പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറുന്നത്. നേരത്തം പ്രീ ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ സഖ്യത്തെ അട്ടിമറിച്ചാണ് ഇന്ത്യന്‍ സഖ്യം അവസാന എട്ടിലേക്ക് കടന്നത്.

ട്രീസ- ഗായത്രി സഖ്യം
'അച്ഛൻ അന്ന് നൽകിയ ഉപദേശം...'- പുകയില വേണ്ടെന്ന് സച്ചിൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com