'അച്ഛൻ അന്ന് നൽകിയ ഉപദേശം...'- പുകയില വേണ്ടെന്ന് സച്ചിൻ

ഇന്ന് ലോക പുകയില വിരുദ്ധ ദിനം, സന്ദേശവുമായി ഇതിഹാസം
 Sachin Tendulkar against tobacco
സച്ചിൻ ടെണ്ടുൽക്കർ എക്സ്പ്രസ് -ഫയൽ

മുംബൈ: പുകയില ഉപയോ​ഗത്തിനെതിരായ ബോധവത്കരണവുമായി ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും. ഇന്ന് ലോക പുകയില വിരുദ്ധ ദിനമാണ്. ഈ ദിനത്തിലാണ് താരം എക്സിൽ പുകയില ഉപയോ​ഗത്തിനെതിരെ കുറിപ്പിട്ടത്.

'എന്റെ അന്താരാഷ്ട്ര കരിയറിന്റെ തുടക്കത്തിൽ അച്ഛൻ എനിക്ക് ലളിതമായ, എന്നാൽ അത്രയും പ്രധാനപ്പെട്ട ഒരു ഉപദേശം തന്നു. ഒരിക്കലും പുകയിലയെ പ്രോത്സാഹിപ്പിക്കരുത്. ഇത്ര കാലവും ഞാൻ ആ ഉപദേശം അടിസ്ഥാനമാക്കി ജീവിച്ചു. നിങ്ങൾക്കും അതു സാധിക്കും. നല്ല ഭാവിക്ക് നമുക്ക് നല്ലത് പുകയിലയേക്കാൾ ആരോ​ഗ്യം തിരഞ്ഞെടുക്കുന്നതാണ്'- സച്ചിൻ എക്സിൽ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുകയിലയുമായി ബന്ധപ്പെട്ട പരസ്യങ്ങളിൽ അഭിനയിക്കാൻ തനിക്ക് മുൻപ് ഓഫർ ലഭിച്ചിരുന്നതായി സച്ചിൻ ഈയടുത്ത കാലത്ത് വ്യക്തമാക്കിയിരുന്നു. എന്നാൽ അവരോടെല്ലാം താൻ നോ പറഞ്ഞതായും ലിറ്റിൽ മാസ്റ്റർ പറഞ്ഞിരുന്നു.

കളിക്കുന്ന കാലത്ത് തന്റെ കൂടെ കളിച്ച പലരും സി​ഗരറ്റ് കമ്പനിയുടെ സ്റ്റിക്കർ ബാറ്റിൽ പതിച്ചാണ് കളിച്ചിരുന്നത്. എന്നാൽ തന്റെ ബാറ്റിൽ അത്തരം കമ്പനികളുടെ പരസ്യമെന്ന നിലയിൽ പോലും സ്റ്റിക്കർ ഒട്ടിക്കാൻ തയ്യാറായില്ല. അച്ഛനു നൽകിയ വാക്കാണ് തനിക്കു പ്രധാനമെന്നായിരുന്നു അന്ന് സച്ചിൻ പ്രതികരിച്ചത്.

 Sachin Tendulkar against tobacco
'തല' തന്നെ തലപ്പത്ത്! ടി20 ലോകകപ്പിലെ 'സൂപ്പര്‍' വിക്കറ്റ് കീപ്പര്‍മാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com