മുംബൈ: മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാമത്തേതും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ഇലവനില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പേസര്‍ ജസ്പ്രീത് ബംറയ്ക്കു പകരം മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തി. ന്യൂസിലന്‍ഡ് നിരയില്‍ രണ്ടു മാറ്റമുണ്ട്.
കഴിഞ്ഞ മത്സരത്തില്‍ വിജയശില്‍പ്പിയായ സ്റ്റാര്‍ ബൗളര്‍ മിച്ചല്‍ സാന്റ്‌നര്‍, പേസര്‍ ടിം സൗത്തി എന്നിവര്‍ മൂന്നാം ടെസ്റ്റിനില്ല. ഇവര്‍ക്കു പകരം ഇഷ് സോധി, മാറ്റ് ഹെന്റി എന്നിവരെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുറംവേദനയെത്തുടര്‍ന്നാണ് സാന്റ്‌നര്‍ കളിക്കാത്തതെന്ന് നായകന്‍ ടോം ലാതം അറിയിച്ചു.
ആദ്യ രണ്ടു ടെസ്റ്റിലും പരാജയപ്പെട്ട ഇന്ത്യ, ആശ്വാസ ജയം തേടിയാണ് നായകന്‍ രോഹിത് ശര്‍മ്മയുടെ ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. ആദ്യ രണ്ടു ടെസ്റ്റിലും വിജയം നേടിയ ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് മുന്‍പ് ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ത്യന്‍ ടീമിന് ജയം അനിവാര്യമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നില ഭദ്രമാക്കുക എന്ന ലക്ഷ്യം ഇന്ത്യന്‍ ടീമിന്റെ മനസിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക