ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ സിക്‌സര്‍ പതിച്ച് ആരാധികയ്ക്ക് പരിക്ക്. മത്സരത്തില്‍ അര്‍ധസെഞ്ച്വറി പിന്നിട്ട് മുന്നേറുന്നതിനിടെയാണ് സംഭവം. ട്രിസ്റ്റന്‍ സ്റ്റബ്‌സ് എറിഞ്ഞ 10ാം ഓവറിലെ രണ്ടാം പന്തിലാണ്, സഞ്ജുവിന്റെ സിക്‌സര്‍ യുവതിയുടെ ദേഹത്തു പതിച്ചത്.
നിലത്ത് പിച്ച് ചെയ്തതിന് ശേഷമാണ് മുഖത്ത് കൊണ്ടെതെന്നുള്ളതുകൊണ്ട് കൂടുതല്‍ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. വേദനകൊണ്ട് കരഞ്ഞ യുവതിയുടെ മുഖത്ത് ഐസ് വച്ചുകൊടുക്കുന്നതിന്റെ അടക്കം വിഡിയോ പിന്നീട് പുറത്തുവന്നിരുന്നു. ഐസ് മുഖത്തമര്‍ത്തിപ്പിടിച്ച് കരയുന്ന യുവതിയുടെ ദൃശ്യങ്ങള്‍ മത്സരം സംപ്രേഷണം ചെയ്ത ചാനലും കാണിക്കുന്നുണ്ടായിരുന്നു. ഇതോടെ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി.
സ്റ്റബ്‌സിന്റെ ഓവര്‍ ആരംഭിക്കുമ്പോള്‍ 27 പന്തില്‍ 46 റണ്‍സുമായി സഞ്ജുവായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ ലോങ് ഓണിനു മുകളിലൂടെ തകര്‍പ്പന്‍ സിക്‌സറിനു പറത്തി സഞ്ജു രാജകീയമായി അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കി. അര്‍ധസെഞ്ചറി നേട്ടം ആഘോഷിക്കാന്‍ അടുത്ത പന്തില്‍ സഞ്ജുവിന്റെ വക വീണ്ടും സിക്‌സര്‍. ഇത്തവണ ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ പന്ത് ഗാലറിയിലേക്ക്. ഇതിനിടെ ഗാലറിയിലെ ആള്‍ക്കൂട്ടത്തിലേക്ക് പന്ത് എത്തിയത്. യുവതിയുടെ ദേഹത്തു പന്തു തട്ടിയെന്ന് തിരിച്ചറിഞ്ഞ സഞ്ജു, ക്ഷമാപണ രൂപത്തില്‍ കയ്യുയര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക