മലാഗ: വിരമിക്കല്‍ ചാംപ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ സ്പാനിഷ് താരം റാഫേല്‍ നദാലിന് തോല്‍വി. ഡേവിസ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ സ്‌പെയിനിന്റെ ആദ്യ സിംഗിള്‍സ് മത്സരത്തിനിറങ്ങിയ നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ബോട്ടിക് വാന്‍ ഡി സാന്‍ഡ്‌സ്ചല്‍പ്പിനോട് പരാജയപ്പെടുകയായിരുന്നു.
സ്‌കോര്‍ 4-6,4-6.
അവസാന മത്സരത്തിന് മുന്നോടിയായി സ്‌പെയിനിന്റെ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് നദാല്‍ വികാര ഭരിതനായി. ഡേവിസ് കപ്പിന് ശേഷം വിരമിക്കുമെന്ന് നേരത്തെ തന്നെ നദാല്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം നടന്ന പാരിസ് ഒളിംപിക്‌സിലാണ് നദാല്‍ അവസാനമായി കളിച്ചത്. നിരന്തരം ഉണ്ടാകുന്ന പരിക്കുകള്‍ നദാലിന് പലപ്പോഴും തിരിച്ചടിയായിരുന്നു. കഴിഞ്ഞ ജൂലൈ മുതല്‍ ഒരു സിംഗിള്‍സ് മത്സരം കളിക്കാന്‍ പോലും നദാലിന് കഴിഞ്ഞിരുന്നില്ല.
രണ്ടാം സെറ്റില്‍ നദാല്‍ തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ചെങ്കിലും മത്സരം മൂന്നാം സെറ്റിലെത്തിയപ്പോഴേക്കും നദാലിനെ കൈവിട്ടു. ഡേവിസ് കപ്പില്‍ 29 മത്സരങ്ങള്‍ നീണ്ട നദാലിന്റെ വിജയപരമ്പരയ്ക്കും ഇതോടെ അവസാനമായി. അടുത്ത സിംഗിള്‍സിലും ഡബിള്‍സിലും ജയിച്ചില്ലെങ്കില്‍ സ്‌പെയിന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. അതോടെ നദാലിന്റെ അവസാന മത്സരവും ഇതുതന്നെയാകും.
മത്സരത്തിന് മുന്നോടിയായി സ്‌പെയിനിന്റെ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് നദാല്‍ വികാര ഭരിതനായി. ഡേവിസ് കപ്പിന് ശേഷം വിരമിക്കുമെന്ന് നേരത്തെ തന്നെ നദാല്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം നടന്ന പാരിസ് ഒളിംപിക്‌സിലാണ് നദാല്‍ അവസാനമായി കളിച്ചത്. നിരന്തരം ഉണ്ടാകുന്ന പരിക്കുകള്‍ നദാലിന് പലപ്പോഴും തിരിച്ചടിയായിരുന്നു. കഴിഞ്ഞ ജൂലൈ മുതല്‍ ഒരു സിംഗിള്‍സ് മത്സരം കളിക്കാന്‍ പോലും നദാലിന് കഴിഞ്ഞിരുന്നില്ല.
മത്സരത്തിന് ശേഷം വളരെ വികാരഭരിതനായാണ് നദാല്‍ സംസാരിച്ചത്. വളരെ ചെറിയൊരു ഗ്രാമത്തില്‍ ഇവിടെ വരെയെത്തിയ ഞാന്‍ എല്ലാവരോടും നന്ദി പറയുന്നു. പ്രത്യേകിച്ച് കുട്ടിക്കാലം തൊട്ട് ടെന്നീസ് പരിശീലിപ്പിച്ച അമ്മാവനോട്. എന്റെ കുടുംബവും മറ്റുള്ളവരും കരുതിയതിനേക്കാള്‍ അധികം അവര്‍ക്ക് നല്‍കിയെന്ന ആത്മവിശ്വാസത്തിലാണ് ഞാന്‍ മടങ്ങുന്നത്. ഞാന്‍ സ്വപ്‌നം കണ്ടതിലും വലുത് നേടിയെടുക്കാന്‍ കഴിഞ്ഞു. ഒരു നല്ല വ്യക്തിയായി ഓര്‍മിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ ആരാധകരോട് നദാല്‍ പറഞ്ഞു.
നീണ്ട 22 വര്‍ഷത്തെ കരിയറില്‍ നദാല്‍ 92 കിരീടങ്ങളാണ് ഇതിഹാസ താരം നേടിയെടുത്തത്. ഇതില്‍ 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും ഉള്‍പ്പെടുന്നു. സ്‌പെയിന്‍ ടീമിനൊപ്പം നാല് തവണ ഡേവിസ് കപ്പ് നേടി. 14 തവണ ഫ്രഞ്ച് ഓപണ്‍ കിരീടവും ഒരു ഒളിംപിക്‌സ് സ്വര്‍ണവും നദാലിന്റെ കരിയറിന് മാറ്റുകൂട്ടുന്നു. പുരുഷ ടെന്നീസില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ എന്ന നദാലിന്റെ റെക്കോര്‍ഡ് കഴിഞ്ഞ വര്‍ഷമാണ് സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് മറികടന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക