ദിനചര്യകളില്‍ മാറ്റം കൊണ്ടുവന്നു, കരിയറില്‍ കോഹ്‌ലിയുടെ സ്വാധീനം നേട്ടമായി: യശസ്വി ജയ്‌സ്വാള്‍

14 ടെസ്റ്റുകളില്‍ നിന്ന് 56.28 ശരാശരിയില്‍ 1407 റണ്‍സ് നേടിയ താരം ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെ രണ്ട് ഇരട്ട സെഞ്ച്വറികളും നേടി.
'Kohli's influence on career beneficial'; Yashasvi Jaiswal reveals
കോഹ്‌ലി,ജയ്‌സ്വാള്‍
Published on
Updated on

ന്റെ ക്രിക്കറ്റ് കരിയറില്‍ വിരാട് കോഹ്‌ലിയുടെ സ്വാധീനത്തെ കുറിച്ച് പറയുകയാണ് ഇന്ത്യന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍. സീനിയര്‍ ക്രിക്കറ്റ് കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ കോഹ്‌ലിയില്‍ നിന്ന് ഉപദേശം ലഭിച്ചിരുന്നതായാണ് ജയ്‌സ്വാളിന്റെ വെളിപ്പെടുത്തല്‍.

2023 ജൂലൈയില്‍ ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയ ശേഷം ജയ്‌സ്വാള്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിയത്. 14 ടെസ്റ്റുകളില്‍ നിന്ന് 56.28 ശരാശരിയില്‍ 1407 റണ്‍സ് നേടിയ താരം ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെ രണ്ട് ഇരട്ട സെഞ്ച്വറികളും നേടി.

ബിസിസിഐ പുറത്തിറക്കിയ വിഡിയോയിലാണ് മൈതാനാത്ത് മികച്ച പ്രകടനം നടത്തുന്നതിനെ കുറിച്ച് ജയ്‌സ്വാള്‍ പറഞ്ഞത്. 'ഞാന്‍ സീനിയര്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയപ്പോള്‍, വിരാട് (കോഹ്‌ലി) പാജി എങ്ങനെ എല്ലാം മാനേജ് ചെയ്യുന്നുവെന്ന് പറഞ്ഞു, മികച്ച ക്രിക്കറ്റ് കളിക്കണമെങ്കില്‍ ദിനചര്യകളില്‍ അച്ചടക്കം പാലിക്കണമെന്നും' കോഹ്‌ലി പറഞ്ഞെന്ന് ജയ്‌സ്വാള്‍ പറഞ്ഞു. കോഹ്‌ലി ദിനചര്യകളില്‍ ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് കണ്ടുവെന്നും, തനിക്ക് നന്നായി പ്രവര്‍ത്തിക്കാനും കളിയില്‍ മാറ്റങ്ങളുണ്ടാക്കാനും ഇത് സഹായകമായെന്നും ഈ ശീലങ്ങള്‍ തനിക്ക് ഇപ്പോള്‍ പ്രധാനപ്പെതാണെന്നും യശസ്വി പറഞ്ഞു.

'ഞാന്‍ അനുദിനം മെച്ചപ്പെടുമെന്ന് എനിക്ക് തോന്നുന്നു. എന്റെ പ്രയത്‌നത്തില്‍ സ്ഥിരത പുലര്‍ത്തുമെന്ന് എപ്പോഴും വിശ്വസിക്കുന്നു. ഞാന്‍ പരിശീലനത്തിന് പോകുമ്പോഴെല്ലാം ഒരു പ്ലാന്‍ എടുക്കും. പരിശീലനത്തിന് മുമ്പ് നന്നായി ഉറങ്ങാനും ഭക്ഷണം കഴിക്കാനും ശ്രമിക്കും' ജയ്‌സ്വാള്‍ പറഞ്ഞു. നാളെ ആരംഭിക്കുന്ന ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ മത്സരം പെര്‍ത്തിലെ ഒപ്റ്റസ് സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com