ന്യൂഡല്‍ഹി: ഐപിഎല്‍ 2025 സീസണിലെ ആദ്യ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനായി ഇറങ്ങില്ല. കഴിഞ്ഞ സീസണില്‍ മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ അവസാന മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് മുംബൈ ക്യാപ്റ്റന് തിരിച്ചടിയായത്.
സീസണിലെ അവസാന മത്സരമായിരുന്നെങ്കിലും ബിസിസിഐ ചട്ടങ്ങള്‍ അനുസരിച്ച് പുതിയ ടീമിലേക്ക് മാറിയാലും ആദ്യ മത്സരം കളിക്കാന്‍ പാടില്ലെന്നാണ്. 2024 സീസണില്‍ മൂന്നാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നടപടിയുണ്ടായത്. ഒരു മത്സരത്തിലെ വിലക്കിന് പുറമെ ഹര്‍ദിക്കിന് 30 ലക്ഷം രൂപ പിഴയും 'ഇംപാക്റ്റ് പ്ലെയര്‍' ഉള്‍പ്പെടെ ടീമിലുണ്ടായിരുന്ന 12 പേര്‍ക്ക് വ്യക്തിഗതമായി 12 ലക്ഷം രൂപയോ അല്ലെങ്കില്‍ മാച്ച് ഫീയുടെ 50 ശതമാനമോ പിഴയായി നല്‍കണം.
ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനമാണ് കഴിഞ്ഞ സീസണില്‍ കണ്ടത്. അവസാന മത്സരത്തില്‍ എല്‍എസ്ജിയോട് 18 റണ്‍സിന്റെ തോല്‍വിയും വഴങ്ങി. 14 മത്സരങ്ങളില്‍ നിന്ന് നാല് ജയങ്ങള്‍ മാത്രമുണ്ടായിരുന്ന ടീം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക