ന്യൂയോര്‍ക്ക്: മുന്‍ പ്രതിരോധ താരവും അര്‍ജന്റീന അണ്ടര്‍ 20 ടീം പരിശീലകനുമായ ഹാവിയര്‍ മഷറാനോ ലയണല്‍ മെസിയുടെ ടീം ഇന്റര്‍ മയാമിയുടെ പുതിയ പരിശീലകന്‍. അര്‍ജന്റീനക്കാരന്‍ തന്നെയായ മുന്‍ കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോയുടെ പകരക്കാരനായാണ് മഷറാനോ വരുന്നത്. പരിശീലകനും ടീമും തമ്മില്‍ 3 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മെസിയുടെ മുന്‍ സഹ താരമായിരുന്നു മഷറാനോ. അര്‍ജന്റീനയിലും ബാഴ്‌സലോണയിലും ഇരുവരും സഹ താരങ്ങളായി കളിച്ചിട്ടുണ്ട്. ഇനി മെസിയുടെ മയാമിയിലെ കളി മഷറാനോ നിര്‍ണയിക്കും. ഒപ്പം മുന്‍ ബാഴ്‌സ താരങ്ങളായ സുവാരസ്, ബുസ്‌കറ്റ്‌സ് എന്നിവര്‍ക്കൊപ്പവും മഷറാനോ വീണ്ടും ഒന്നിക്കുന്നു.
പാരിസ് ഒളിംപിക്‌സില്‍ അര്‍ജന്റീന ദേശീയ ടീം മത്സരിച്ചത് മഷറാനോയുടെ പരിശീലനത്തിലാണ്. കളിയ്ക്കുന്ന കാലത്ത് തന്റെ തലമുറയിലെ മികച്ച പ്രതിരോധ താരമായി മഷറാനോ വിലയിരുത്തപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക