ഉരുക്കുകോട്ടയായി ജെയ്‌സ്വാള്‍; ലീഡ് 300 കടത്തി ശക്തമായ നിലയില്‍ ഇന്ത്യ, കൂട്ടിന് ദേവ്ദത്ത്

ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാളിന്റെ കരുത്തില്‍ ലീഡ് 300 കടത്തി കുതിച്ച് ഇന്ത്യ.
Yashasvi Jaiswal
യശസ്വി ജെയ്​സ്വാൾഎപി
Published on
Updated on

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാളിന്റെ കരുത്തില്‍ ലീഡ് 300 കടത്തി കുതിച്ച് ഇന്ത്യ. ഹെയ്സല്‍ലുഡിനെ സിക്സിന് പറത്തി സെഞ്ച്വറി തികച്ച ജെയ്‌സ്വാള്‍ 141 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. കൂട്ടിന് ദേവ്ദത്ത് പടിക്കല്‍ ഉണ്ട്. 25 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന പടിക്കല്‍ ജെയ്‌സ്വാളിന് മികച്ച പിന്തുണയാണ് നല്‍കുന്നത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 84 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

206 പന്തില്‍ നിന്നാണ് ജെയ്സ്വാളിന്റെ സെഞ്ച്വറി. ഇതില്‍ എട്ടു ബൗണ്ടറിയും മൂന്നു സിക്സറുകളും ഉള്‍പ്പെടുന്നു. ജെയ്സ്വാളിന്റെ നാലം ടെസ്റ്റ് സെഞ്ച്വറിയാണിത്. അര്‍ധ സെഞ്ച്വറി നേടിയ കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 77 റണ്‍സെടുത്ത രാഹുലിനെ സ്റ്റാര്‍ക്ക് പുറത്താക്കി. 176 പന്തുകള്‍ നേരിട്ട രാഹുല്‍ അഞ്ച് ബൗണ്ടറികള്‍ സഹിതമാണ് 77 റണ്‍സെടുത്തത്.

ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 150 റണ്‍സിന് അവസാനിച്ചിരുന്നു. ഓസ്ട്രേലിയ ആദ്യ ഇന്നിങ്സില്‍ 104 റണ്‍സിനും പുറത്തായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിങ്‌സിലെ ഭേദപ്പെട്ട സ്‌കോറോടെ ഇന്ത്യയുടെ ലീഡ് 321 റണ്‍സില്‍ എത്തിനില്‍ക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com