പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന് സെഞ്ച്വറി. ഹെയ്‌സല്‍ലുഡിനെ സിക്‌സിന് പറത്തിയാണ് ജെയ്‌സ്വാള്‍ സെഞ്ച്വറി നേടിയത്. 206 പന്തിലാണ് ജെയ്‌സ്വാളിന്റെ സെഞ്ച്വറി. ഇതില്‍ എട്ടു ബൗണ്ടറിയും മൂന്നു സിക്‌സറുകളും ഉള്‍പ്പെടുന്നു.
ജെയ്‌സ്വാളിന്റെ നാലം ടെസ്റ്റ് സെഞ്ച്വറിയാണിത്. അര്‍ധ സെഞ്ച്വറി നേടിയ കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 77 റണ്‍സെടുത്ത രാഹുലിനെ സ്റ്റാര്‍ക്ക് പുറത്താക്കി. 176 പന്തുകള്‍ നേരിട്ട രാഹുല്‍ അഞ്ച് ബൗണ്ടറികള്‍ സഹിതമാണ് 77 റണ്‍സെടുത്തത്.
71 ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തിട്ടുണ്ട്. ദേവ്ദത്ത് പടിക്കലാണ് ജെയ്‌സ്വാളിനൊപ്പം ക്രീസിലുള്ളത്. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 150 റണ്‍സിന് അവസാനിച്ചിരുന്നു. ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സില്‍ 104 റണ്‍സിനും പുറത്തായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക