അന്ന് എതിരാളി, ഇനി കോച്ച്! ആന്‍ഡി മറെ ജോക്കോവിചിന്റെ പരിശീലകന്‍
ബെല്‍ഗ്രേഡ്: സെര്‍ബിയന്‍ ഇതിഹാസ ടെന്നീസ് താരം നൊവാക് ജോക്കോവിചിന്റെ പരിശീലന സംഘത്തില്‍ ഇനി ബ്രിട്ടീഷ് ഇതിഹാസം ആന്‍ഡി മറെയും. മാസങ്ങള്‍ക്ക് മുന്‍പാണ് മറെ സജീവ ടെന്നീസില്‍ നിന്നു വിരമിച്ചത്. പിന്നാലെയാണ് ജോക്കോവിചിന്റെ കോച്ചിങ് ടീമിലേക്ക് എത്തുന്നത്.
കളിക്കുന്ന കാലത്ത് നിരവധി തവണ ജോക്കോവിചും മറെയും ഏറ്റുമുട്ടിയിട്ടുണ്ട്. ഇരുവരും കരിയറില്‍ 36 മത്സരങ്ങള്‍ കളിച്ചു. 25 തവണ വിജയം ജോക്കോ സ്വന്തമാക്കി. 19 ഫൈനലുകളിലാണ് ഇരുവരും ഏറ്റുമുട്ടിയത്. ഇതില്‍ 7 ഫൈനലുകള്‍ ഗ്രാന്‍ഡ് സ്ലാമിലായിരുന്നു.
കരിയറിലെ ഏറ്റവും വലിയ എതിരാളി ഇനി എനിക്കൊപ്പം വീണ്ടും എത്തുന്നു. ഇത്തവണ എന്റെ പരിശീലകനായാണ് വരുന്നത്. നിരവധി നല്ല നിമിഷങ്ങള്‍ ആന്‍ഡിയുമായി എനിക്കുണ്ട്. പുതിയ സീസണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഞങ്ങള്‍ ഒരുമിക്കും- മറെയുമായുള്ള പുതിയ കൂട്ടുകെട്ടു സംബന്ധിച്ച് ജോക്കോ വ്യക്തമാക്കി.
25ാം ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന റെക്കോര്‍ഡ് നേട്ടത്തിനായുള്ള തീവ്ര ശ്രമത്തിലാണ് ജോക്കോ. വരും സീസണില്‍ ഈ ചരിത്ര നേട്ടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇതിഹാസ താരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക