ഈ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാര്‍

സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡിനോട് ഏറ്റ ദയനീയ തോല്‍വി മാറ്റി നിര്‍ത്തിയാല്‍, വിദേശത്തായും സ്വദേശത്തായാലും ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനം മികച്ചതാണ്. ടീമിന്റെ വിജയത്തില്‍ വലിയ പങ്കാണ് ബൗളര്‍മാരുടേത്. ഈ വര്‍ഷം ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി ഇന്ത്യക്കായി അധികം വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാര്‍ ആരാണെന്ന് അറിയാം
രവീന്ദ്ര ജഡേജ -കുല്‍ദീപ് യാദവ്- ജസ്പ്രീത് ബുംറ
Ravindra Jadeja-Kuldeep Yadav-Jasprit BumrahSM ONLINE

1. ജസ്പ്രീത് ബുംറ

Jasprit Bumrah
ജസ്പ്രീത് ബുംറഫയല്‍

2024ല്‍ ഇന്ത്യന്‍ ടീമിനായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമെന്ന റെക്കോര്‍ഡ് ജസ്പ്രീത് ബുംറയുടെ പേരിലാണ്. സൂപ്പര്‍ പേസര്‍മാരിലൊരാളായ ബുംറ ഈ വര്‍ഷം ഇതുവരെ 10 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു. 49 വിക്കറ്റുകളാണ് വീഴ്ത്തിയത്. അവസാന മത്സരത്തില്‍ ഓസിസിനെതിരെ 8 വിക്കറ്റുകളാണ് ബുംറ നേടിയത്. 45 റണ്‍സിന് ആറ് വിക്കറ്റ് നേട്ടമാണ് മികച്ച പ്രകടനം. ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ താരവും ബുംറയാണ്.

2. ആര്‍ അശ്വിന്‍

Ashwin
ആര്‍ അശ്വിന്‍എക്സ്

2024-ല്‍ ജസ്പ്രീത് ബുംറയ്ക്ക് ശേഷം ടീമിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം ആര്‍ അശ്വിനാണ്. മികച്ച ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ ഒരാളായ അശ്വിന്‍ ഈ വര്‍ഷം ഇതുവരെ 10 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു. 20 ഇന്നിംഗ്സുകളില്‍ നിന്നായി 46 വിക്കറ്റുകള്‍ നേടി. 88 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ്.

3. രവീന്ദ്ര ജഡേജ

Ravindra Jadeja
ജഡേജഫയല്‍

ജസ്പ്രീത് ബുംറയും ആര്‍ അശ്വിനും കഴിഞ്ഞാല്‍ ഈവര്‍ഷം ഇന്ത്യന്‍ ടീമിനായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ താരം രവീന്ദ്ര ജഡേജയാണ്. ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ ഈ വര്‍ഷം ഇതുവരെ 10 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു. 44 വിക്കറ്റുകള്‍ വീഴ്ത്തി. 41 റണ്‍സ് വഴങ്ങി 5 വിക്കറ്റ് നേട്ടമാണ് മികച്ച പ്രകടനം.

4. മുഹമ്മദ് സിറാജ്

Mohammed Siraj
മുഹമ്മദ് സിറാജ് ഫയൽ

വിക്കറ്റ് നേട്ടത്തിന്റെ പട്ടികയില്‍ നാലാമത് പേസര്‍ മുഹമ്മദ് സിറാജ് ആണ്. ഈ വര്‍ഷം ഇതുവരെ സിറാജും പത്ത് ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. 24 വിക്കറ്റുകളാണ് സിറാജ് നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 15 റണ്‍സിന് ആറ് വിക്കറ്റുകള്‍ നേടിയതാണ് ഈ വര്‍ഷത്തെ മികച്ച പ്രകടനം.

5. കുല്‍ദീപ് യാദവ്

Kuldeep Yadav
കുല്‍ദീപ് യാദവ്ഫയല്‍

ഈ പട്ടികയിലെ അഞ്ചാമത്തെ താരം കുല്‍ദീപ് യാദവാണ്. ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍മാരില്‍ ഒരാളായ കുല്‍ദീപ് യാദവ്, ഈ വര്‍ഷം ഇതുവരെ 5 ടെസ്റ്റുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. 10 ഇന്നിംഗ്സുകളില്‍ നിന്ന് 22 വിക്കറ്റ് വീഴ്ത്തി. 72 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com