പൂനെ: ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതത്തെ തടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു. പൂനെയിലെ ഗാര്‍വെയര്‍ സ്റ്റേഡിയത്തില്‍ കളിക്കുന്നതിനിടെയായിരുന്നു ദൗര്‍ഭാഗ്യകരമായ സംഭവം. ഓപ്പണറായി ഇറങ്ങിയ ഇമ്രാന്‍ പട്ടേല്‍ ആണ് മരിച്ചത്. കളിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് ഇക്കാര്യം തന്റെ സഹബാറ്ററെ അറിയിച്ചു. ഇരുവരും ഇക്കാര്യം അമ്പയര്‍മാരോട് പറയുകയും ചെയ്തു. തുടര്‍ന്ന് ഇമ്രാന് കളിക്കളം വിടാന്‍ അനുമതി നല്‍കി. എന്നാല്‍ പവലിയനിലേക്ക് മടങ്ങുന്നതിനിടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു
മത്സരത്തിന്റെ തല്‍സമയ സംപ്രേഷണം ഉണ്ടായതിനാല്‍ യുവാവ് കുഴഞ്ഞുവീഴുന്നതും മറ്റ് താരങ്ങള്‍ ഓടിക്കൂടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
കളിക്കുന്നതിന് മുന്‍പ് ഇമ്രാന്‍ ശാരിരികമായി യോഗ്യനായിരുന്നെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും സഹതാരങ്ങള്‍ പറഞ്ഞു.
ഇമ്രാന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. ഇളയകുട്ടിക്ക് നാലുമാസം മാത്രമാണ് പ്രായം. ഇമ്രാന്‍ ഒരു ക്രിക്കറ്റ് ടീമിന്റെ ഉടമയും ഒരു റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ ഹബീബ് ഷെയ്ഖ് എന്ന യുവാവും ക്രിക്കറ്റ് കളിക്കുന്നതിനിടെ സമാനമായ രീതിയില്‍ മരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക