ന്യൂഡൽഹി: അണ്ടർ 19 ടെസ്റ്റിൽ അനുപമ റെക്കോർഡിട്ട് 13കാരൻ ഇന്ത്യൻ താരം വൈഭവ് സൂര്യവൻഷി. ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ ടെസ്റ്റ് പോരാട്ടത്തിൽ താരം വെറും 58 പന്തിൽ സെഞ്ച്വറിയടിച്ച് ചരിത്രമെഴുതി. അണ്ടർ 19 ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമായി വൈഭവ് മാറി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ അണ്ടർ 19 ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി നേട്ടമായും പ്രകടനം മാറി. 2005ൽ അണ്ടർ 19 ടീമിനായി മോയിൻ അലി 56 പന്തിൽ സെഞ്ച്വറി നേടിയതാണ് ഒന്നാമത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
4 സിക്സുകളും 14 ഫോറുകളും സഹിതമാണ് വൈഭവിന്റെ സെഞ്ച്വറി. മത്സരത്തിൽ താരം 62 പന്തിൽ 104 റൺസെടുത്ത് റണ്ണൗട്ടായി മടങ്ങി. ഓസ്ട്രേലിയ ഉയർത്തിയ 293 റൺസ് വിജയ ലക്ഷ്യം പിന്തുടരുമ്പോഴാണ് വൈഭവിന്റെ മിന്നലടി.
ആഭ്യന്തര ക്രിക്കറ്റിലേക്ക് 12 വയസിൽ എത്തിയ താരമാണ് വൈഭവ്. ബിഹാർ ടീമിനായാണ് താരം രഞ്ജിയിൽ 12ാം വയസിൽ അരങ്ങേറിയത്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ, യുവരാജ് സിങ് എന്നിവരേക്കാൾ ചെറിയ പ്രായത്തിലാണ് വൈഭവ് അരങ്ങേറിയത്. രഞ്ജിയിൽ കരുത്തരായ മുംബൈ, ഛത്തീസ് ഗഢ് ടീമുകൾക്കെതിരെ 31 റൺസും താരം നേടിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക